SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
എ.എം.വി.ഐ ബസോടിച്ച് വിദ്യാർഥികളെ സുരക്ഷിതമായി സ്കൂളിലെത്തിച്ചു
മലപ്പുറം: നിറയെ വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസ് ഓടിച്ചത് ഡ്രൈവിങ് ലൈസൻസില്ലാത്തയാൾ. ഗുരുതര നിയമലംഘനം നടന്നത് മലപ്പുറം കോട്ടയ്ക്കലിൽ. ഇന്ന് രാവിലെ എടരിക്കോട് – പുതുപറമ്പ് റൂട്ടിൽ പൊട്ടിപ്പാറയിലാണ് സംഭവം. മോട്ടോർ വാഹന വകുപ്പ് നടത്തിയ സ്കൂൾ ബസ് പരിശോധനക്കിടെയാണ് ഡ്രൈവറെ പിടികൂടിയത്.
ഇയാൾ ബസ് ഓടിച്ചത് ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയാണ് കണ്ടെത്തുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ ഡ്രൈവറെ ബസിൽ നിന്നും ഇറക്കി വിട്ടു. തുടർന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജീഷ് വാലേരി ബസോടിച്ച് വിദ്യാർഥികളെ സുരക്ഷിതമായി സ്കൂളിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇരിങ്ങല്ലൂർ എ.എൽ.പി.സ്കുളിന്റെ ഉടമസ്ഥതയിലുള്ള ബസാണിത്.
ലൈസൻസ് ഇല്ലാത്ത ഡ്രൈവറെ വെച്ച് വാഹനം ഓടിച്ചതിന്
സ്കൂൾ ബസിന്റെ ആർ.സി ഉടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
എം.വി.ഐ കെ.എം അസൈനാർ, എ.എം.വി.ഐ മാരായ സുനിൽ രാജ്, വിജീഷ് വാലേരി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.