SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് സജീവ പരിഗണയിലാണെന്ന് മന്ത്രി ആർ.ബിന്ദു. തിരുവനന്തപുരത്ത് കൊളോക്വിയത്തിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ അഭിരുചികൾക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി സ്‌കിൽ കോഴ്സുകൾ, ഫൗണ്ടേഷൻ കോഴ്സുകൾ, തൊഴിൽ പരിശീലനത്തിനുള്ള ഇന്റേൺഷിപ് എന്നിവ നാലുവർഷ ബിരുദ കോഴ്സുകളിൽ ഉണ്ടാകും.
പ്ലേസ്മെന്റ് സെല്ലുകൾ സ്ഥാപനതലത്തിൽ ശക്തിപ്പെടുത്തും. കലാലയങ്ങളിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകും. ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് എല്ലാ കലാലയങ്ങളിലും പരാതിപരിഹാര സെൽ രൂപീകരിക്കും. JRF, SRF ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പ് നൽകുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. ഗവേഷണ വിദ്യാർത്ഥികൾക്ക് സെമിനാറുകളിൽ പങ്കെടുക്കാനായി യാത്രാ ഗ്രാന്റുകൾ അനുവദിക്കും.
ഇന്റഗ്രേറ്റഡ് PhD കോഴ്സുകൾ ആരംഭിക്കും. ഗവേഷണ വിദ്യാർത്ഥികൾക്ക് അക്കാദമിക് രചനയിൽ ആവശ്യമായ വിദഗ്ധ പരിശീലനം നൽകും. ഗവേഷണ വിദ്യാർത്ഥികൾക്ക് ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് നൽകുന്നത് ആലോചിക്കും. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലെ 50 കോളേജുകളിൽ പുതുതലമുറ കോഴ്സുകൾ ആരംഭിക്കും.