SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: ഗവ. പോളിടെക്നിക് വിദ്യാർഥികളുടെ പുനർമൂല്യനിർണയ ഫലം വൈകുന്നത് പ്രതിഷേധതിനിടയാക്കുന്നു. ഗവ. പോളിടെക്നിക് കോളേജുകളിൽ നിന്ന് മൂന്നു വർഷത്തെ ഡിപ്ലോമ കോഴ്സിന് ശേഷം ബിടെക് പ്രവേശനത്തിന് ലാറ്ററൽ എൻട്രി പരീക്ഷ എഴുതി വിജയിച്ച വിദ്യാർഥികളുടെ പുനർ മൂല്യനിർണ്ണയമാണ് വൈകുന്നത്.

ലാറ്ററൽ എൻട്രി പാസായ വിദ്യാർത്ഥികൾ അവരുടെ മൂന്ന്, നാല് സെമസ്റ്ററുകളിലെ ചില പേപ്പറുകളിൽ മാർക്ക് കുറവായതിനാൽ പുനർ മൂല്യനിർണ്ണയതിന് അപേക്ഷിട്ടുണ്ട്. ഈ ഫലം വൈകുന്നതിനാൽ ബി ടെക്കിന് പ്രവേശനം നേടാൻ കഴിയില്ലെന്ന പരാതിയാണ് വിദ്യാർത്ഥികൾക്ക് ഉള്ളത്. പുനർമൂല്യ നിർണ്ണയഫലം എന്നുവരും എന്ന കാര്യത്തിൽ അധികൃതർക്ക് കൃത്യമായ മറുപടി പറയാൻ കഴിയുന്നില്ല എന്ന പരാതിയുണ്ട്. എൻജിനീയറിങ് ബിരുദത്തിന് വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കാൻ എത്രയും വേഗം
പുനർമൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിക്കണം എന്നാണ് രക്ഷിതാക്കളുടെയും ആവശ്യം.

0 Comments