SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കോട്ടയം: ഇന്ന് (ഒക്ടോബർ 26ന്) ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ, ബി.കോം(2021 അഡ്മിഷന്‍-പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷകള്‍ക്കായി തൊടുപുഴ ന്യൂമാന്‍ കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിക്കുകയും തൊടുപുഴ ഗുരുനാരായണ കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ് സബ് സെന്‍ററായി അനുവദിക്കപ്പെടുകയും ചെയ്ത ബിഎ(ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം) വിദ്യാര്‍ഥികള്‍ മൂവാറ്റുപുഴ രണ്ടാര്‍ക്കര എച്ച്.എം. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ പരീക്ഷയ്ക്ക് ഹാജാരാകണം. മറ്റു വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.
പരീക്ഷാഫലം
മൂന്ന്, നാല് സെമസ്റ്റര്‍ എം.എ സംസ്കൃതം ജനറല്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ (സെപ്റ്റംബര്‍ 2021) , രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്(2020 അഡ്മിഷന്‍ റെഗുലറും 2020 അഡ്മിഷന്‍ സപ്ലിമെന്‍ററിക്ക് മുന്‍പുള്ളതും) പരീക്ഷകളുടെ ഫലം പ്രസിദ്ധീരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഏഴിനു മുന്‍പ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
പ്രാക്ടിക്കല്‍
ഈ വര്‍ഷം മെയ് മുതല്‍ ഓഗസ്റ്റ് വരെ നടന്ന ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്(ഓള്‍ഡ് സ്കീം-1997 മുതല്‍ 2009 വരെ അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 11 മുതല്‍ തൊടുപുഴ മുട്ടം യു.സി.ഇ കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
ഏകജാലകം രണ്ടാം അന്തിമ അലോട്ട്മെന്‍റ്;
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
ബിരുദ കോഴ്സുകളിലും ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അന്തിമ അലോട്മെന്‍റിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇന്ന്(ഒക്ടോബര്‍ 26) വൈകുന്നേരം നാലു വരെ രജിസ്റ്റര്‍ ചെയ്യാം. ഈ മാസം 31ന് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും