editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

ഉന്നതവിദ്യാഭ്യാസ കൊളോക്വിയം ഇന്നും നാളെയും: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published on : October 25 - 2022 | 5:36 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്കരണത്തിന് നിയോഗിച്ച മൂന്ന് വിദഗ്ദ്ധ കമ്മീഷനുകളും പഠനറിപ്പോർട്ടുകൾ സമർപ്പിച്ച സാഹചര്യത്തിൽ തുടർനടപടികളിൽ അഭിപ്രായങ്ങൾ തേടാൻ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കൊളോക്വിയം ചേരും. 2022 ഒക്ടോബർ 25, 26 തിയ്യതികളിൽ തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ (ഡിപിഐ ജംഗ്ഷൻ) ആണ് കൊളോക്വിയം.
മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10 മണിക്ക് കൊളോക്വിയം ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും.
ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും സമഗ്രവും സുതാര്യവുമായ ചർച്ചകൾ നടത്തി റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലേക്ക് കടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി അധ്യാപക-അനധ്യാപക-വിദ്യാർത്ഥി പ്രതിനിധികളുമായും സംസ്ഥാന സർവകലാശാലകളുമായും പ്രാഥമിക ചർച്ച നടത്തി. ഇതിനു തുടർച്ചയായി വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, ഗവേഷകർ, മാനേജ്മെന്റുകൾ എന്നിവരുടെ പ്രതിനിധികളിൽ നിന്നും ഉന്നതവിദ്യാഭ്യാസ വിചക്ഷണരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കാനാണ് കൊളോക്വിയം ചേരുന്നത്.


കമ്മീഷൻ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സർക്കാർ ഇതിനകം തന്നെ നിരവധി പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട് – പ്രോജക്ട് മോഡ് കോഴ്സുകൾ, കരിക്കുലം പരിഷ്കരണം തുടങ്ങിയവ. ഈ പദ്ധതികളുടെ പ്രവർത്തനദിശയും വേഗതയും ഉറപ്പാക്കാനും പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്താനുമുള്ള നിർദ്ദേശങ്ങൾ കൊളോക്വിയത്തിൽ നിന്നും സ്വീകരിക്കും. ഒക്ടോബർ 25ന് രാവിലെ ഒമ്പതു മണിക്ക് രജിസ്ട്രേഷൻ നടപടികളോടെ കൊളോക്വിയത്തിന് തുടക്കമാവും.

ഉദ്ഘാടന സെഷനിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. ഇഷിത റോയ് സ്വാഗതം പറയും. അധ്യക്ഷപ്രഭാഷണത്തിനും ഉദ്ഘാടനത്തിനും ശേഷം ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ അഭിസംബോധന ചെയ്യും. തുടർന്ന്, സർവ്വകലാശാലാനിയമ പരിഷ്കരണ കമ്മീഷൻ ചെയർമാൻ പ്രഫ. എൻ കെ ജയകുമാർ, പരീക്ഷാ പരിഷ്കരണ കമ്മീഷൻ ചെയർമാൻ പ്രഫ. സി. ടി. അരവിന്ദകുമാർ, ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ അംഗം പ്രഫ. സാബു അബ്ദുൾ ഹമീദ് എന്നിവർ റിപ്പോർട്ടുകൾ വെക്കും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ് നന്ദി പറയും.
ഉച്ച ഭക്ഷണശേഷം ചർച്ചാ സെഷൻ ആരംഭിക്കും. സർവ്വകലാശാലകളുടെയും മറ്റു സർക്കാർ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഒരു വേദിയിലും, അധ്യാപകരും വിദ്യാർത്ഥികളും ഗവേഷകരും പ്രിൻസിപ്പാൾമാരും മാനേജ്മെന്റ് പ്രതിനിധികളും മറ്റൊരു വേദിയിലും, അനധ്യാപക ജീവനക്കാരുടെ പ്രതിനിധികൾ മൂന്നാമതൊരു വേദിയിലുമായിട്ടാവും ചർച്ചകൾ.
രണ്ടാം ദിവസമായ ഒക്ടോബർ 26ന് രാവിലെ 9.30ന് ചർച്ചാസെഷൻ പുനരാരംഭിക്കും. ഉച്ചക്ക് 12ന് സമാപന സെഷനിൽ ബഹു. ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഭാഷണം നിർവ്വഹിക്കും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർ ഡോ. കെ. സുധീന്ദ്രൻ നന്ദി പറയും. ഉച്ചഭക്ഷണത്തോടെ കൊളോക്വിയം സമാപിക്കും.

0 Comments

Related News