SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ 15 ഒഴിവുണ്ട്. ഡെപ്യൂട്ടേഷന്‍ വഴിയാണ് നിയമനം. ഓഫീസ് അറ്റന്റ്ഡന്റ്(സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്യൂണ്‍ തസ്തികയില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം), സെക്ഷന്‍ ഓഫീസര്‍(സര്‍ക്കാര്‍ സര്‍വീസിലോ നിയമവകുപ്പിലോ ജോലി ചെയ്യുന്ന നിയമബിരുദമുള്ള സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം),ക്ലര്‍ക്ക് കം ടൈപ്പിറ്റ് (സര്‍ക്കാര്‍ സര്‍വീസില്‍ ഗ്രേഡ് ഒന്ന് തസ്തികയില്‍ ഉള്ളവര്‍ക്ക് തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഒഴിവിലേക്കും ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലുള്ളവര്‍ക്ക് പീരുമേട്, കോതമംഗലം എന്നിവിടങ്ങളിലേക്കും അപേക്ഷിക്കാം),
സെക്രട്ടറി (നിയമവകുപ്പിലെയോ ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വീസിലെയോ സര്‍ക്കാര്‍ സര്‍വീസിലെയോ ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലുള്ളവര്‍ക്ക് അപേക്ഷിക്കാം, ക്ലറിക്കല്‍ അസിസ്റ്റന്റ് (സംസ്ഥാന സബോര്‍ഡിനേറ്റ് ജുഡീഷ്യല്‍ സര്‍വീസിലോ ഹൈക്കോടതിയിലോ ഉള്ള എല്‍.ഡി. ക്ലാര്‍ക്കുമാര്‍ക്ക് അപേക്ഷിക്കാം)
അപേക്ഷിക്കുന്നവര്‍ മേലുദ്യോഗസ്ഥന്റെ എന്‍.ഒ.സി. അടക്കമുള്ള അപേക്ഷ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, നിയമ സഹായ ഭവന്‍, ഹൈക്കോര്‍ട്ട് കോമ്പൗണ്ട്, എറണാകുളം 682031 എന്ന വിലാസത്തില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ http://kelsa.nic.in എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 31.