പ്രധാന വാർത്തകൾ
ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധംപ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽസിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെനാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയുംഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ലഅഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

ശബരിമലയില്‍ ഇ.ഒ.സി. ടെക്‌നീഷ്യന്‍ തസ്തികയില്‍ 21 ഒഴിവുകള്‍: ദിവസവേതനം 1000രൂപ

Oct 20, 2022 at 12:11 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

പത്തനംതിട്ട: മണ്ഡലകാല ഉത്സവത്തിന്റെ ഭാഗമായി ശബരിമലയില്‍ ഇ.ഒ. സി. ടെക്‌നീഷ്യന്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളിലാണ് നിയമനം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലാണ് എമര്‍ജന്ഡസി ഓപ്പറേഷന്‍ സെന്ററുകള്‍. 21 ഒഴിവുകളുണ്ട്. താത്കാലിക നിയമനമാണ്.

\"\"

യോഗ്യത-ഐ.ടി.ഐ.ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം, ജി.പി.എസ്., ജി.ഐ.എസ്, ഹാം റേഡിയോ, വയര്‍ലെസ്, സാറ്റലൈറ്റ് ഫോണ്‍ എന്നിവയുടെപ്രവര്‍ത്തനത്തിലുള്ള പരിചയം. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകള്‍ അറിയണം. തമിഴ്, തെലുഗ്, കന്നഡ എന്നിവ അറിയുന്നത് അഭികാമ്യം. പ്രായപരിധി 18-40. ദിവസവേതനം 1000 രൂപ. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

\"\"

ദുരന്തനിവാരണ ഫീല്‍ഡ് വര്‍ക്കി ലോ സാമൂഹികസന്നദ്ധസേന യിലോ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന. വിശദവിവരങ്ങളും അപേക്ഷാഫോമും https://pathanamthitta.nic.in/en/sabarimala എന്ന ലിങ്കില്‍ നിന്ന് ലഭിക്കും. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ചെയര്‍പേഴ്‌സണ്‍, ജില്ലാ ദുരന്തനിവാരണ അതോറി ജില്ലാ മജിസ്‌ട്രേറ്റ് ആന്‍ഡ് ജില്ലാ കളക്ടര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് Application For The Post Of Eoc Technician എന്ന് രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 1.

\"\"

Follow us on

Related News