പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

പരീക്ഷാഫലങ്ങൾ, കരാർ നിയമനം, സബ് സെൻറർ: എംജി സർവകലാശാല വാർത്തകൾ

Oct 20, 2022 at 5:05 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കോട്ടയം: സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്‍റെ ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. സപ്ലിമെന്‍ററി, മെഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് സഹിതം നവംബർ മൂന്നിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

\"\"

പ്രാക്ടിക്കൽ പരീക്ഷ
ഈ വർഷം മെയ് മുതൽ ഓഗസ്റ്റ് വരെ  നടന്ന ഒന്നു മുതൽ ഏഴു വരെ സെമസ്റ്റർ ബി.ടെക്. ഇലക്ട്രോണിക് ആൻഡ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്‍ജിനീയറിംഗ് (പഴയ സ്‌കീം – 1997 മുതൽ 2009 വരെ അഡ്മിഷൻ മെഴ്‌സി ചൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 26 മുതൽ തൊടുപുഴ, മുട്ടം, യു.സി.ഇ. കോളേജിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

കരാർ നിയമനം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ വനിതാ ഹോസ്റ്റലുകളിൽ റസിഡന്റ് ട്യൂട്ടർ തസ്തികകളിൽ ഒരു വർഷത്തേയ്ക്ക് താത്കാലിക / കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.പ്രതിമാസ വേതനം – 15000 രൂപ
അംഗീകൃത സർവകലാശാലാ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത.  ഹോസ്റ്റലിൽ താമസിക്കാൻ സന്നദ്ധരായ സ്ത്രീകൾക്ക് അപേക്ഷിക്കാം.
ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം soada3@mgu.ac.in എന്ന ഇ-മെയിൽ മുഖേന ഒക്ടോബർ 31 നുള്ളിൽ അപേക്ഷ നൽകാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (http://mgu.ac.in) ലഭിക്കും. ഫോൺ: 0481 – 2733302.

സബ് സെൻറർ
ഒക്ടോബർ 26 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. / ബി.കോം. (2021 അഡ്മിഷൻ, പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് സബ് സെൻറർ അനുവദിച്ചു.  വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

\"\"

പ്രാക്ടിക്കൽ
ഒന്നു മുതൽ നാലു വരെ വർഷങ്ങളിലെ ബി.ഫാം (2014, 2015 അഡ്മിഷൻ സപ്ലിമെന്ററി, 2011 മുതൽ 2013 വരെ അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ് , 2003 മുതൽ 2010 വരെ അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ സപ്ലിമെന്ററി -ജൂലൈ 2022) ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 25 മുതൽ നവംബർ 19 വരെ നടക്കും. ഡി.പി.എസ് സി.പി.എ.എസ്. പുതുപ്പള്ളി, ഡി.പി.എസ് സി.പി.എ.എസ്. ചെറുവാണ്ടൂർ കോട്ടയം എന്നിയവാണ് കേന്ദ്രങ്ങൾ.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

വൈവ വോസി
മൂന്ന്, നാല് സെമസ്റ്റർ എം.കോം. (2018, 2017, 2016 അഡ്മിഷൻ സപ്ലിമെൻററി / 2015, 2014 അഡ്മിഷൻ മെഴ്സി ചാൻസ് പ്രൈവറ്റ് ഡിഗ്രി ഓഗസ്റ്റ്/ സെപ്റ്റംബർ 2022 )പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബർ 27 ന് സർവകലാശാലയുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ  നടക്കും.  വിശദമായ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷാഫലങ്ങൾ
ഈ വർഷം ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.കോം, എം.കോം ആൻറ് മാനേജ്മെൻറ്  (സി.എസ്.എസ് 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബർ മൂന്നു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

 
ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഇൻറലക്ച്വൽ ഡിസെബിലിറ്റി റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
 
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് സഹിതം നവംബർ രണ്ടിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എച്ച്.എം. (2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബർ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

\"\"

ദേശീയ ശിൽപ്പശാല; രജിസ്റ്റർ ചെയ്യാം
 
സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവത്തിൻറെ ഭാഗമായി ക്രൊമാറ്റോഗ്രഫി, സ്പെക്ട്രോഗ്രഫി, മൈക്രോസ്‌കോപ്പി എന്നിവയുമായി ബന്ധപ്പെട്ട ദേശീയ പരിശീലന ശിൽപ്പശാല നവംബർ 28 മുതൽ ഡിസംബർ നാലുവരെ മഹാത്മാ ഗാന്ധി സർവകലാശാലയിൽ നടക്കും. സർവകലാശാലയിലെ സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രൂമെൻറ് ഫെസിലിറ്റിയും (ഡി.എസ്.ടി സെയ്ഫ്), കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജിലെ ബോട്ടണി വകുപ്പും സംയുക്തമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻറെയും മൈസൂരിലെ ജെ.എസ്.എസ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻറെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 
ഡി.എസ്.ടി സെയ്ഫ് കേന്ദ്രത്തിൽ നടക്കുന്ന ശിൽപ്പശാലയിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 30 പേർക്ക് പങ്കെടുക്കാം. ശാസ്ത്ര വിഷയങ്ങളിലെ പി.എച്ച്.ഡി വിദ്യാർഥികൾ, പോസ്റ്റ് ഡോക്ടറൽ – റിസർച്ച് ഫെലോകൾ, അസിസ്റ്റൻറ് പ്രഫസർമാർ എന്നിവർക്കാണ് അവസരം.
ഒക്ടോബർ 31ന് വൈകുന്നേരം അഞ്ചിനു മുൻപ് ഓൺലൈനിൽ അപേക്ഷ നൽകണം. വിശദ വിവരങ്ങൾ http://saifmgu.in/events എന്ന ലിങ്കിൽ ലഭിക്കും.

\"\"

Follow us on

Related News