SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കോട്ടയം: ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം(2018-2020 അഡ്മിഷന്‍ സപ്ലിമെന്ററി, 2018ന് മുന്‍പുള്ള മേഴ്സി ചാന്‍സ്)പരീക്ഷകള്‍ നവംബര്‍ ഏഴു മുതല്‍ 11 വരെ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍(http://mgu.ac.in)
മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം (2020 അഡ്മിഷന്‍ റെഗുലര്‍ ,2017-2019 അഡ്മിഷന്‍ സപ്പ്‌ളിമെന്ററി, 2017 നു മുന്‍പുള്ള അഡ്മിഷന്‍ മേഴ്സി ചാന്‍സ് ) പരീക്ഷകള്‍ നവംബര്‍ 14മുതല്‍ 18 വരെ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് 2014-2016 അഡ്മിഷന്‍ റീ അപ്പിയറന്‍സ്,2013 അഡ്മിഷന്‍ മേഴ്സി ചാന്‍സ്), നാലാം സെമസ്റ്റര്‍ സൈബര്‍ ഫോറന്‍സിക് സി.ബി.സി എസ്.എസ് (2014-2018 അഡ്മിഷന്‍ റീ അപ്പിയറന്‍സ് ,ഒക്ടോബര്‍ 2022) ബിരുദ പരീക്ഷയില്‍ കൂടുതല്‍ പേപ്പറുകള്‍ ഉള്‍പ്പെടുത്തി ടൈം ടേബിള്‍ പരിഷ്‌കരിച്ചു. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
സര്‍വകലാശാലയുട അംഗീകതൃ ഗവേഷണ കേന്ദ്രങ്ങളിലെ റിസര്‍ച്ച് സ്‌കോളര്‍മാരുടെ പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ(2020 അഡ്മിഷന്‍ റെഗുലറും സപ്ലിമെന്ററിയും) നവംബര്‍ രണ്ടിന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.വോക് ഡിഗ്രി (2016 മുതല്‍ 2018 വരെയുള്ള അ്ഡമിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്-ഓള്‍ഡ് സ്‌കീം) പരീക്ഷ നവംബര്‍ 11 മുതല്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.വോക് ഡിഗ്രി (2016 മുതല്‍ 2018 വരെയുള്ള അ്ഡമിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്-ഓള്‍ഡ് സ്‌കീം) പരീക്ഷ നവംബര്‍ 25ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റര്‍ ബി.വോക് ഡിഗ്രി (2016 മുതല്‍ 2018 വരെയുള്ള അ്ഡമിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്-ഓള്‍ഡ് സ്‌കീം) പരീക്ഷ ഒക്ടോബര്‍ 28ന് ആരംഭിക്കും.
പരീക്ഷാഫലം
ഈ വര്‍ഷം ജനുവരിയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്. സി ഹോം സയന്‍സ് (ബ്രാഞ്ച് 10(എ) ചൈല്‍ഡ് ഡെവലപ്പ്‌മെന്റ്, ഫാമിലി ആന്‍ഡ് കമ്മ്യൂണിറ്റി സയന്‍സ് )പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷമപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി വോക് അഡ്വാന്‍സ്ഡ് കോഴ്‌സ് ഇന്‍ മള്‍ട്ടി സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് ട്രെയിനിംഗ് (ന്യൂ സ്‌കീം -2021 അഡ്മിഷന്‍ റെഗുലര്‍ ഓഗസ്റ്റ് 2022 ) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ രണ്ടു മുതല്‍ മാറമ്പള്ളി എം. ഇ.എസ് കോളേജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ അഗ്രോ ഫുഡ് പ്രോസസ്സിംഗ് (പുതിയ സ്‌കീം -2020 അഡ്മിഷന്‍- റെഗുലര്‍. 2019,2018 അഡ്മിഷന്‍ റീ -അപ്പിയറന്‍സും ഇമ്പ്രൂവ്‌മെന്റും) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഇന്ന് (ഒക്ടോബര്‍ 20) കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
വൈവ വോസി
നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ്(പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 2022, സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബര്‍ 27ന് നടത്തും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി പ്രൈവറ്റ് രജിസ്‌ട്രേഷന്‍(2016 -2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 -2015 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ് , ഓഗസ്റ്റ് 2022) പരീക്ഷയുടെ വൈവ വോസി പരീക്ഷ നാളെ(ഒക്ടോബര്‍ 21) ആലുവ യു.സി കോളജില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.എ ഫിലോസഫി പ്രൈവറ്റ് രജിസ്‌ട്രേഷന്‍(സപ്ലിമെന്ററി/മെഴ്‌സി ചാന്‍സ് ഓഗസ്റ്റ് 2022) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബര്‍ 26ന് നടക്കും. വിദശമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍