പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കരസേനയില്‍ നഴ്‌സിങ് അസിസ്റ്റന്റ്: റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15മുതല്‍ കൊല്ലത്ത്

Oct 19, 2022 at 9:06 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കൊല്ലം: കരസേനയില്‍ നഴ്‌സിങ് അസിസ്റ്റന്റ്, വെറ്ററിനറി നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളിലേയിലേക്ക് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലം ലാല്‍ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റാലി നടക്കുക. കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങ ളില്‍നിന്നുള്ള പുരുഷന്മാര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.

\"\"

റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനുള്ള യോഗ്യത പ്ലസ്ടുവാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു സയന്‍സ് വിജയിച്ചിരിക്കണം. മറ്റ് വിഷയങ്ങള്‍ക്ക് 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. നിശ്ചിത ശാരീരിക യോഗ്യതകളുമുണ്ടായിരിക്കണം.

\"\"

17 1/2- 25 വയസ്സാണ് പ്രായപരിധി. ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെയും വിദ്യാഭ്യാസ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ കരുതണം.

\"\"

റാലിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ആര്‍മിയുടെ https://joinindianarmy.nic.in എന്ന വെബ്‌സെറ്റ് വഴി ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം. നവംബര്‍ 2മുതല്‍ 10 വരെ ഇമെയിലൂടെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഒക്ടോബര്‍ 30.

\"\"

Follow us on

Related News