JOIN OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം:സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ എച്ച്എസ് ടി (ഇംഗ്ലീഷ് ) അധ്യാപകരെ നിയമിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 3, 4 ഡിവിഷനുകൾ മാത്രമുള്ള സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ ഓരോ എച്ച്.എസ്.റ്റി (ഇംഗ്ലീഷ്) അധ്യാപകനെ/അധ്യാപികയെ നടപ്പുവർഷത്തേക്കു നിയമിക്കാൻ അനുമതി നൽകിയാണ് ഉത്തരവ്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ദിനവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നതിന് സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറപ്പെടുവിച്ചിട്ടുള്ള മുൻകാല ഉത്തരവുകളിലെ വ്യവസ്ഥകൾ പാലിച്ചായിരിക്കണം ദിനവേതനാടിസ്ഥാനത്തിൽ നിയമനം നടത്തേണ്ടതെന്ന് പൊതുവിദ്യഭ്യാസ ജോയിന്റ് സെക്രട്ടറി എം.ഐ മീനാംബിക ഇറക്കിയ ഉത്തരവിൽ പറയുന്നു.