SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കോട്ടയം: സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 2022-2024 ബാച്ച് എം.എഡ് ഡിഗ്രി പ്രോഗ്രാമിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, അറബി, മാത്തമാറ്റിക്‌സ്, സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്‌സ്, ഐ.ടി. ആന്റ് കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ജനറൽ, സംവരണ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ബിഎഡ് ബിരുദത്തിന് 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ളവർ അപേക്ഷാ പ്രോസസ്സിംഗ് ഫീസ് 250 രൂപ (പട്ടികജാതി, പട്ടിക വർഗ വിഭാക്കാർക്ക് 125 രൂപ) സർവകലാശാല ഓൺലൈൻ പോർട്ടലിൽ അടച്ച് വിശദാംശങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ അസ്സൽ പ്രമാണങ്ങളുടെ പകർപ്പുകൾ സഹിതം വകുപ്പ് ഓഫീസിൽ ഒക്ടോബർ 25നു വൈകുന്നേരം അഞ്ചിനകം നൽകണം.
എൻ.എസ്.എസ്./ എൻ.സി.സി./ എക്‌സ് സർവീസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നവർക്ക് നിയമാനുസൃത വെയിറ്റേജ് മാർക്ക് ലഭിക്കും.
റാങ്ക് ലിസ്റ്റ് ഒക്ടോബർ 27 ന് സർവകലാശാലാ വെബ്‌സൈറ്റിൽ (http://mgu.ac.in) പ്രസിദ്ധീകരിക്കും.
റാങ്ക് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം സ്‌കൂൾ ഓഫ് പെജഗോഗിക്കൽ സയൻസസിൽ ഒക്ടോബർ 28 ന് രാവിലെ 10 മണി മുതൽ നടക്കും.സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവർ അസ്സൽ രേഖകളുമായി വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം.
കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷകൾക്ക് അപേക്ഷിക്കാം
ഒന്നു മുതൽ ആറു വരെ സെമസ്റ്റർ സി.ബി.സി.എസ്.എസ് (2009 മുതൽ 2012 വരെ അഡ്മിഷൻ-സെമസ്റ്റർ ഇംപ്രൂവ്‌മെന്റ് , മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ മൂന്നു മുതൽ പത്തു വരെയും പിഴയോടു കൂടി നവംബർ 11 മുതൽ 14 വരെയും സൂപ്പർഫൈനോടു കൂടി നവംബർ 15 മുതൽ 17 വരെയും അപേക്ഷ നൽകാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).
നാലാം സെമസ്റ്റർ എം.എഡ്(2018 അഡ്മിഷൻ സപ്ലിമെന്ററി, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 201 അ്ഡമിഷൻ രണ്ടാം മേഴ്സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ്) പരീക്ഷയ്ക്ക് പഴയില്ലാതെ ഒക്ടോബർ 27 വരെ അപേക്ഷിക്കാം. പിഴയോടു കൂടി ഓക്ടോബർ 28നും സൂപ്പർ ഫൈനോടുകൂടി 29നും അുപേക്ഷ സ്വീകരിക്കും. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പത്താം സെമസ്റ്റർ ബി.ആർക്ക് (റഗുലർ , സപ്ലിമെന്ററി) പ്രോഗ്രാമിന്റെ തീസീസ് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 26 വരെയും പിഴയോടു കൂടി ഒക്ടോബർ 27 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 28 നും അപേക്ഷ നൽകാം. വിദ്യാർഥികൾ പരീക്ഷാഫീസിനു പുറമേ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റിന് 145 രൂപ കൂടി അടയ്ക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എൽഐബി.ഐ.എസ്സി. (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി ,2019 അഡ്മിഷൻ മെഴ്‌സി ചാൻസ്), എം.എൽ.ഐ.എസ്സി. (2018, 2017 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ ഏഴു വരെയും പിഴയോടു കൂടി നവംബർ എട്ടിനും സൂപ്പർഫൈനോടു കൂടി നവംബർ ഒൻപതിനും അപേക്ഷ നൽകാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ
അഫിലിയേറ്റഡ് കോളേജുകളിലെ നവംബർ എട്ടിന് ആരംഭിക്കുന്ന വിവിധ എൽ.എൽ.ബി. കോഴ്‌സുകളുടെ നാലാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 25 വരെയും പിഴയോടു കൂടി ഒക്ടോബർ 26 നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 27 നും അപേക്ഷ നൽകാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാഫലങ്ങൾ
ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ ബി.എഡ്. (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 31 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ തീയതി
പ്രൈവറ്റ് രജിസ്‌ട്രേഷൻ സി.ബി.സി.എസ്. രണ്ടാം സെമസ്റ്റർ ബി.എ, ബി.കോം (2021 അഡ്മിഷൻ റഗുലർ, ഒക്ടോബർ 2022) പരീക്ഷ ഒക്ടോബർ 26 ന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ എൽ.എൽ.ബി. കോഴ്‌സുകളുടെ എട്ടാം സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ 31 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി. വോക് സസ്റ്റൈനബിൾ അഗ്രിക്കൾച്ചർ, റിന്യൂവബിൾ എനർജി മാനേജ്മെന്റ്, റിന്യൂവബിൾ എനർജി ടെക്നോളജി ആന്റ് മാനേജ്മെന്റ് അഗ്രിക്കൾച്ചർ ടെക്നോളജി(പുതിയ സ്‌കീം(എ.ഒ.സി.) 2020 അഡ്മിഷൻ റെഗുലർ, 2019, 2018 അഡ്മിഷൻ – റീ അപ്പിയറൻസും ഇംപ്രൂവ്മെന്റും ഓഗസ്റ്റ് 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 21ന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.വോക് ഫുഡ് ടെക്‌നോളജി (2020 അഡ്മിഷൻ റഗുലർ / 2019, 2018 അഡ്മിഷൻ സപ്ലിമെന്ററി – പുതിയ സ്‌കീം) സെപ്റ്റംബർ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ (എ.ഒ.സി.) പരീക്ഷകൾ ഒക്ടോബർ 20, 21 തീയതികളിൽ പാലാ സെന്റ് തോമസ് കോളേജിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.വോക് ഡി.ടി.പി. ആന്റ് പ്രിന്റിംഗ് ടെക്‌നോളജി (2020 അഡ്മിഷൻ റഗുലർ, 2019, 2018 അഡ്മിഷൻ റീ-അപ്പിയറൻസും ഇംപ്രൂവ്‌മെന്റും സെപ്റ്റംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ/ വൈവ പരീക്ഷകൾ ഒക്ടോബർ 26 മുതൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
ഒന്നു മുതൽ നാലു വരെ വർഷങ്ങളിലെ ബി.ഫാം (2014, 2015 അഡ്മിഷൻ സപ്ലിമെന്ററി, 2011 മുതൽ 2013 വരെ അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ് , 2003 മുതൽ 2010 വരെ അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ സപ്ലിമെന്ററി -ജൂലൈ 2022) ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 25 മുതൽ നവംബർ ഒൻപത് വരെ നടക്കും. ഡി.പി.എസ് സി.പി.എ.എസ്. പുതുപ്പള്ളി, ഡി.പി.എസ് സി.പി.എ.എസ്. ചെറുവാണ്ടൂർ കോട്ടയം എന്നിയവാണ് കേന്ദ്രങ്ങൾ. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.