SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. ഒക്ടോബർ 21നാണ് ഓൺലൈൻ അലോട്മെന്റ് നടക്കുക. ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാവർക്കും ഓൺലൈൻ ഓപ്ഷൻ സമർപ്പണം http://lbscentre.kerala.gov.in വഴി ഒക്ടോബർ 18ന് വൈകിട്ട് അഞ്ചു മുതൽ ഒക്ടോബർ 20 വരെ ചെയ്യാം.
എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയവർ നിലവിൽ പ്രവേശനം നേടിയ കോളേജിൽ നിന്നും സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചു കൊണ്ടുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) ഓപ്ഷൻ സമർപ്പണ സമയത്ത് അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.