SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് വഴി സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പായ \’ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന്\’ അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി. പ്രീ-മെട്രിക് മൈനോരിറ്റി സ്കോളർഷിപ്പിന് ഒക്ടോബർ 31വരെ അപേക്ഷിക്കാം. അപ്ലിക്കേഷൻ വെരിഫിക്കേഷൻ തീയതി നവംബർ 15വരെയാണ്.
അർഹതയുള്ള വിദ്യാർത്ഥികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി ഓൺലൈൻ ആയി (ഫ്രഷ് /റിനീവൽ )അപേക്ഷ നൽകാം. നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ഒക്ടോബർ 31.
Scheme Name | Scheme Closing Date | Defective Application Verification Date | Institute Verification | DNO/SNO/MNO Verification | Guidelines/FAQ | |
---|---|---|---|---|---|---|
Pre Matric Scholarships Scheme for Minorities | Open till 31-10-2022 | Open till 15-11-2022 | Open till 15-11-2022 | Open till 30-11-2022 | Guidelines | FAQ |
പൊതുവായ നിർദേശങ്ങൾ താഴെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അർഹരായ കുട്ടികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈൻ ആയി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
2. http://scholarships.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്.
മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്. സർക്കാർ/എയ്ഡഡ്/ അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകരായ കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം പരമാവധി ഒരു ലക്ഷം രൂപ വരെയാണ്. മാത്രമല്ല
ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് മാത്രമാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.
സ്കോളർഷിപ്പിന് ആദ്യമായി അപേക്ഷിക്കുന്ന കുട്ടികൾ ഫ്രഷ് (fresh) അപേക്ഷയും, കഴിഞ്ഞ
വർഷം സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ റിന്യൂവൽ (renewal) അപേക്ഷയും നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
പ്രീ-മെട്രിക് (മൈനോരിറ്റി) സ്കോളർഷിപ്പിന് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ NSP 2.0) ലെ Applicant എന്ന ഓപ്ഷനിൽ NEW
REGISTRATION എന്ന ലിങ്ക് Login ഉപയോഗിക്കേണ്ടതാണ് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വഴി ലഭിക്കുന്ന ആപ്ലിക്കേഷൻ ഐ.ഡിയും, പാസ്സ് വേർഡും (ഉദാ:- ജനന തീയതി ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ Applicant Corner – login
Application Submission – Fresh Application എന്ന ലിങ്ക് വഴി login ചെയ്തശേഷം പുതിയ
പാർഡ് സെറ്റ് ചെയ്യേണ്ടതാണ്
പ്രീ-മെട്രിക് (മൈനോരിറ്റി സ്കോളർഷിപ്പിന് ഓൺലൈൻ ആയി റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP 2.0) ലെ Applicant Corner – login-Application Submission for AY 2022-23 എന്ന ഓപ്ഷനിൽ Renewal Application എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്.
നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ മുൻ വർഷം രജിസ്റ്റർ ചെയ്തതിൽ സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സമയത്തെ യൂസർ ഐ.ഡി./പാർഡ് എന്നിവ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://scholarships.gov.in