SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന സ്കോളര്‍ഷിപ്പായ നാഷണൽ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് (NMMS) ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പിന് ഒക്ടോബർ 31വരെ അപേക്ഷ നൽകാം. സംസ്ഥാനതല പ്രതിഭാനിര്‍ണ്ണയ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഹയര്‍ സെക്കണ്ടറിതലം വരെ സ്കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
Scheme Name | Scheme Closing Date | Defective Application Verification Date | Institute Verification | DNO/SNO/MNO Verification | Guidelines/FAQ |
---|---|---|---|---|---|
National Means Cum Merit Scholarship | Open till 31-10-2022 | Open till 15-11-2022 | Open till 15-11-2022 | Open till 30-11-2022 | Guidelines |
ന്യൂനപക്ഷമന്ത്രാലയം നല്കുന്ന സ്‌കോളര്‍ഷിപ്പ് ആണ് മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്. 30 ശതമാനം വീതം പെണ്‍കുട്ടികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഈ സ്കോളര്‍ഷിപ്പ് ആരംഭിച്ചത് 2008ല്‍ ആണ്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനകേന്ദ്രമാണ് എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി വര്‍ഷംതോറും എന്‍.എം.എം.എസ് പരീക്ഷ നടത്തുന്നത്. ഒരു വിദ്യാര്‍ഥിക്ക് എട്ടാംക്ലാസുമുതല്‍ പന്ത്രണ്ടാംക്ലാസുവരെ പ്രതിമാസം അഞ്ഞൂറുരൂപ വീതമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പത്താംതരത്തിലെത്തുമ്പോള്‍ മൂന്നുവര്‍ഷത്തെ തുക ഒന്നിച്ചുനല്‍കുകയാണ് പതിവ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും
https://education.gov.in/en/nmms,
http://scholarships.gov.in സന്ദർശിക്കുക.
വെബ്സൈറ്റ് : www.scert.kerala.gov.in
ഫോണ്‍ : 0471 2341883