SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം:നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ സർവകലാശാലയിൽ (ബംഗളൂരു) വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഓൺലൈൻ, ഹൈബ്രിഡ് കോഴ്സുകളിലേക്കാണ് പ്രവേശനം. രണ്ടുവർഷ ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് ബിസിനസ് ലോസ്, ഒരുവർഷ പിജി ഡിപ്ലോമ കോഴ്സുകളായ ഹ്യൂമൻ റൈറ്റ്സ് മെഡിക്കൽ & എത്തിക്സ് എൻവയൺമെന്റൽ, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്,
ചൈൽഡ് റൈറ്റ്സ് മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, കൺസ്യൂമർ ലോ ആൻഡ് പ്രാക്ടിസ്, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് സൈബർ ലോ ആൻഡ് സൈബർ ഫൊറൻസിക്സ് എന്നിവയിലേക്കാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ ബിരുദവും പരിഗണിക്കും. ഫൈനൽ ഫലം കാത്തിരിക്കുന്നവർക്കും താൽക്കാലിക പ്രവേശനം നൽകും.
സിഎ, സിഎസ്, കോസ്റ്റ് അക്കൗണ്ടൻസി ഇൻസ്റ്റിറ്റ്യൂട്ട് മെംബർഷിപ് നേടിയവർക്കും അപേക്ഷിക്കാം. ഓഫ് ലൈൻ ആയും ഓൺലൈനായുമാണ് ക്ലാസുകൾ. അപേക്ഷകർക്ക് പ്രായപരിധിയില്ല. പ്രവേശനവുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. https://nls.ac.in/, https://pace.nls.ac.in