SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
കോട്ടയം: എംജി സർവകലാശാലയിലെ പെൻഷൻകാരുടെ 2022 ലെ ലൈഫ് സർട്ടിഫിക്കറ്റ് http://jeevanpramaan.gov.in എന്ന വെബ്‌സൈറ്റിലൂടെ നവംബർ 15 വരെ സമർപ്പിക്കാം. ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയാത്തവർക്ക് സർവകലാശാലാ വെബ്‌സൈറ്റിൽനിന്നും നിശ്ചിത മാതൃകയിലുള്ള ഫോറം ഡൗൺലോഡ് ചെയ്തും സമർപ്പിക്കാം. ജീവൻ പ്രമാൺ സൈറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിലും പെൻഷനേഴ്‌സ് പോർട്ടലിലും ലഭ്യമാണ്. എല്ലാ പെൻഷൻകാരും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നില്ല എന്ന സത്യവാങ്മൂലവും കുടുംബ പെൻഷൻകാർ പുനർ വിവാഹം കഴിച്ചിട്ടില്ല എന്ന സത്യവാങ്മൂലവും നൽകണം. ഇവയുടെ മാതൃകയും വെബ്സൈറ്റുകളിൽ ഉണ്ട്.
സെമിനാർ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻറ് പൊളിറ്റിക്സിലെ(എസ്.ഐ.ആർ.പി) സെന്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് സംഘടിപ്പിക്കുന്ന സെമിനാർ മറ്റന്നാൾ (ഒക്ടോബർ 17) നടക്കും. മതരാഷ്ട്ര ഘടനകൾക്കെതിരായ സ്ത്രീ പ്രതിരോധം ഇറാനിൽ എന്നതാണ് വിഷയം.
എസ്.ഐ.ആർ.പി സെമിനാർ ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സെമിനാറിൽ ഫർഹാങ് (ഇറാൻ), സയിദ് (അഫ്ഗാനിസ്ഥാൻ), ദിവ്യ, ഡോ. ബിജുലാൽ എം.വി, ഡോ. അപർണ ഈശ്വരൻ, തുടങ്ങിയവർ സംസാരിക്കും.
പരീക്ഷാഫലം
ഈ വർഷം ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററിയും ഇംപ്രൂവ്‌മെന്റും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 29 നകം ഓൺലൈനിൽ അപേക്ഷ നൽകാം.
ഒന്നാം സെമസ്റ്റർ എം.എസ്.സി. സുവോളജി (സപ്ലിമെന്ററി ഏപ്രിൽ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 29 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
ഈ വർഷം മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം (2017, 2018 അഡ്മിഷൻ റീ-അപ്പിയറൻസ്, 2019 അഡ്മിഷൻ റീ-അപ്പിയറൻസും ബെറ്റർമെന്റും, 2020 അഡ്മിഷൻ റഗുലർ), ബി.എഫ്.എം., ബി.എസ്.എം (2020 അഡ്മിഷൻ റഗുലർ) സി.ബി.സി.എസ് (മോഡൽ- 3 ന്യു ജനറേഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 31 നകം ഓൺലൈനിൽ അപേക്ഷ നൽകാം
ഈ വർഷം മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. (മോഡൽ 1,2,3 2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 31 നകം ഓൺലൈനിൽ അപേക്ഷ നൽകാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നവംബർ 21 ന് തുടങ്ങുന്ന ബി.പി.എഡ് (2021 അഡ്മിഷൻ റഗുലർ / 2020, 2019 അഡ്മിഷൻ സപ്ലിമെന്ററി / 2015 മുതൽ 2018 വരെ അഡ്മിഷൻ മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ എട്ടു വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ ഒൻപതിനും സൂപ്പർഫൈനോടു കൂടി നവംബർ പത്തിനും അപേക്ഷ സ്വീകരിക്കും.
2018 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ് വിദ്യാർഥികൾ 5515 രൂപയും 2015, 2016, 2017 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ് വിദ്യാർഥികൾ 7720 രൂപയും സ്‌പെഷ്യൽ ഫീസ്, പരീക്ഷാ ഫീസ്, സി.വി. ക്യാമ്പ് ഫീസ് എന്നിവയ്ക്കു പുറമേ അടയ്ക്കണം.