SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
എറണാകുളം: ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ എന്‍ജിനിറിങ് ബിരുദധാരികള്‍ക്ക് അപ്രന്റീസ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. ആകെ 27ഒഴിവുകളാണുള്ളത്. ഒക്ടോബര്‍ 15 ന് കളമശേരി ഗവ. പോളിടെക്‌നിക് കോളില്‍ നടത്തുന്ന ഇന്റര്‍വ്യൂ മുഖേനയാണു തിരഞ്ഞെടുപ്പ്. പരിശീല കാലയളവ് ഒരു വര്‍ഷം.
കംപ്യൂട്ടര്‍ എന്‍ജി./കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, സിവില്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. 60% മാര്‍ക്കോടെ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത.(പട്ടിക വിഭാഗത്തിന് 50% മാര്‍ക്ക്) പ്രായപരിധി 25 വയസ്സ്, 10,000 രൂപ സ്‌റ്റൈപന്‍ഡ്. വിശദവിവരങ്ങള്‍ക്ക് http://fact.co.in