SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം:പത്രപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ ദ്വിദിന ഡാറ്റ ജേർണലിസം പരിശീലനക്കളരി സംഘടിപ്പിക്കുന്നു. \’സ്റ്റോറി ടെല്ലിങ് വിത്ത് ഡാറ്റ\’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശീലനക്കളരി ടെക്‌നോപാർക്ക് ഫേസ് 4 ൽ ഉള്ള ഡിജിറ്റൽ സർവകലാശാല കാമ്പസ്സിൽ നവംബർ 11, 12 തീയതികളിൽ നടക്കും. 11ന് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ മാധ്യമ രംഗത്തെ പ്രമുഖർ ക്ലാസുകൾ നയിക്കും. ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാം. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ: http://duk.ac.in/ccseep/DataJournalism/index.php, ഇ-മെയിൽ: eep@duk.ac.in.