SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: പ്രഫഷണൽ കോഴ്സുകളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് (വിമുക്തഭടന്മാരുടെ മക്കൾക്ക്) പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീമിന് ഇപ്പോൾ അപേക്ഷിക്കാം. 2022-2023 അധ്യയന വർഷത്തെ സ്കോളർഷിപ്പിന് കേന്ദ്രീയ സൈനിക് ബോർഡിന്റെ വെബ്സൈറ്റായ http://ksb.gov.in വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി അതാത് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.