പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

ദീർഘ അവധിയെടുത്ത സ്കൂൾ ജീവനക്കാർ വേനൽ അവധിക്ക് തൊട്ടുമുൻപ് തിരികെ ജോലിയിൽ പ്രവേശിക്കരുത്: ഉത്തരവ് ഹയർ സെക്കൻഡറിക്കും ബാധകം

Oct 8, 2022 at 3:12 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: അധ്യാപകർ അടക്കമുള്ള ജീവനക്കാർ ദീർഘ അവധി കഴിഞ്ഞ് അക്കാദമിക വർഷത്തിന്റെ അവസാനം ജോലിയിൽ തിരികെ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം പൊതുവിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ ജീവനക്കാർക്കും ബാധകമാക്കി ഉത്തരവിറങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പിൽ വേനലവധി കാലയളവിൽ സ്കൂളുകളുടെ പ്രവർത്തനം ഇല്ലാത്തതിനാൽ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർ അക്കാദമിക വർഷത്തിന്റെ അവസാന ദിവസങ്ങളിൽ തിരികെ പ്രവേശിക്കുന്നതിന് നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

\"\"

എന്നാൽ ഈ നിയന്ത്രണം സെക്കന്ററി തലം വരെയുള്ള അധ്യാപകർക്ക് മാത്രമാണ് ബാധകമാക്കിയിരുന്നത്. ഇത് ഇനിമുതൽ പ്ലസ് ടു വരെയുള്ള എല്ലാ വിഭാഗങ്ങൾക്കും ബാധകമാണ്. ദീർഘകാല അവധി എടുക്കുന്ന അധ്യാപകരും മറ്റു ജീവനക്കാരും വെക്കേഷൻ കാലയളവിന് തൊട്ടുമുൻപായി ജോലിയിൽ പ്രവേശിച്ച് വെക്കേഷൻ അവസാനിക്കുന്ന മുറയ്ക്ക് വീണ്ടും അവധിയിൽ പ്രവേശിക്കുകയും ഇത്തരത്തിൽ ജോലി ചെയ്യാതെ വെക്കേഷൻ കാലയളവിൽ (2മാസം) ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു.

\"\"

ഇതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഹൈസ്കൂൾ തലം വരെയുള്ള
അധ്യാപകരെ മാത്രം ഉൾപ്പെടുത്തി ലാബ് അസിസ്റ്റന്റ് മുതലായ മറ്റ് വെക്കേഷൻ ജീവനക്കാരെയും നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി അടക്കമുള്ള എല്ലാ വിഭാഗം സ്കൂൾ ജീവനക്കാരെയും പുതിയ ഉത്തരവിന്റെ പരിധിയിൽ ഉൾപ്പെടുത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ്‌ ഹനീഷ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

\"\"

Follow us on

Related News