SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം : ഇന്ന് വിജയദശമി..! സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പതിനായിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും ഭാഷപിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻ പറമ്പ്, കോട്ടയം പനച്ചിക്കാട് അടക്കമുള്ള ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.
വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും പ്രമുഖർ കുരുന്നുകൾക്ക് ഹരി ശ്രീ കുറിക്കും. തിരൂർ തുഞ്ചൻ പറമ്പിൽ പുലർച്ചെ 5 മുതൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. പാരമ്പര്യ എഴുത്താശാൻമാരും സാഹിത്യകാരന്മാരും പ്രത്യേകം മണ്ഡലങ്ങളിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുകയാണ്. തുടർന്ന് കവികളുടെ വിദ്യാരംഭവും നടക്കും. പനച്ചിക്കാട് ദക്ഷിണ മൂകാബി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ 4ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു .സരസ്വതി നടക്കു സമീപം ഒരുക്കിയ പ്രത്യേക എഴുത്തിനിരുത്തൽ മണ്ഡപത്തിൽ ആദ്യമണിക്കൂറുകളിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു .56ഗുരുക്കന്മാരാണ് എഴുത്തിനിരുത്തൽ ചടങ്ങിന് നേതൃത്വം നൽകുന്നത്.
വിവിധ കേന്ദ്രങ്ങളിൽ നൃത്തം ഉൾപ്പെടെ കലാരൂപങ്ങളിലും ഇന്ന് ഹരിശ്രീ കുറിക്കപ്പെടും. അക്ഷരത്തിന്റെ ലോകത്തേക്ക് എത്തുന്ന എല്ലാ കുട്ടികൾക്കും സ്കൂൾ \’വാർത്ത\’യുടെ വിജയാശംസകൾ.