SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: ഗവണ്‍മെന്റ് മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസ വേതനം 29,535 രൂപ ആയിരിക്കും.
ബി.എസ്‌സി അല്ലെങ്കിൽ എം.എസ്‌സി നഴ്‌സിംഗ് അല്ലെങ്കിൽ സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, പബ്ലിക് ഹെൽത്ത് എന്നിവയിലൊരു വിഷയത്തിലെ ബിരുദാനന്തര ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, അംഗീകൃത ഏജൻസികളിൽ നിന്നുള്ള അവയവം മാറ്റിവെക്കലിനെ കുറിച്ചുള്ള പരീശീലനം എന്നിവ നേടിയിരിക്കണം.
താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഒക്ടോബർ 19 വൈകുന്നേരം മുന്നു മണിക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്.