പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌ വൈഫറി കോഴ്‌സ്: അന്തിമ റാങ്ക്പട്ടിക ഒക്ടോബർ 15ന്

Oct 3, 2022 at 6:02 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന് അപേക്ഷിച്ചവരുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡിഎംഇയുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു.

\"\"

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിലും ലിസ്റ്റ് പരിശോധനക്ക് ലഭിക്കുന്നതാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഒക്ടോബർ 12ന് വൈകുന്നേരം 5 മണിക്ക് മുൻപ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം.

\"\"

ഫൈനൽ ലിസ്റ്റ് ഒക്ടോബർ 15ന് പ്രസിദ്ധീകരിക്കുന്നതുമാണ്. കോഴ്‌സിലേക്കുള്ള പ്രവേശന നടപടികൾക്കുള്ള അഭിമുഖം ഒക്ടോബർ 19ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ പ്രോക്‌സി മുഖാന്തിരമോ പ്രസ്തുത ദിവസം ഡിഎംഇയുടെ വെബ്‌സൈറ്റായ http://dme.kerala.gov.in ൽ നൽകിയിട്ടുള്ള വിശദ വിവരങ്ങൾ പരിശോധിച്ചുകൊണ്ട് നിശ്ചയിച്ച സമയക്രമ പ്രകാരം കൃത്യസമയത്ത് അഭിമുഖത്തിനു ഹാജരാകണം.

\"\"

Follow us on

Related News