.
SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: ബ്ലാക്ക് ബോർഡിൽ ചോക്കും പേനയും ഉപയോഗിച്ച് എഴുതുന്നതിനു പകരം ലാപ്ടോപ് ഉപയോഗിച്ച് ബോർഡിൽ അക്ഷരങ്ങൾ വരുത്തുന്ന കൈറ്റ് ബോർഡ് ആപ്ലിക്കേഷൻ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സ്കൂളുകളിലേക്ക് നൽകിയ ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ടിന്റെ കൂടെ ഉപയോഗിക്കാൻ സാധിക്കുന്നതാണിത്. ബോർഡിൽ കൈ കൊണ്ട് എഴുതുന്നതിനു പകരം ലാപ്ടോപ്പിൽ ടൈപ്പ് ചെയ്താൽ അക്ഷരങ്ങൾ ബോർഡിൽ തെളിഞ്ഞു വരും.
വില കൂടിയ ഉപകരണങ്ങളും ഇതിന്റെ പ്രവർത്തനത്തിനായി ആവശ്യമില്ല. സ്കൂളുകളിലെ പ്രോജക്ടറുകളിലും ഇത് പ്രദർശിപ്പിക്കാം.. എല്ലാ സ്കൂളുകളിലും ഇത് സമീപ ഭാവിയിൽ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ.
Read more: ഇനി ബോർഡിലെഴുതി മെനക്കെടേണ്ട, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്താൽ ബോർഡിൽ അക്ഷരങ്ങൾ തെളിയും: കൈറ്റ് ബോർഡ് വന്നു