SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപകർക്കുള്ള സംസ്ഥാന യോഗ്യതാപരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഇന്നുമുതൽ അപേക്ഷ നൽകാം. ഒക്ടോബർ20ന്
വൈകിട്ട് 5വരെയാണ് രജിസ്‌ട്രേഷന് അനുവദിച്ച സമയം. അപേക്ഷകർ
http://lbscentre.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.
ജനുവരിയിൽ ടെസ്റ്റ് നടത്തും.
തീയതി പിന്നീടറിയിക്കും. പിജിക്ക്
50ശതമാനം മാർക്ക് വേണം. ഇതിനു പുറമെ ബിഎഡും പാസാകണം. എന്നാൽ
ചില പ്രത്യേക വിഷയങ്ങളിൽ ബിഎഡ്
വേണ്ട. എസ്.സി,എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പിജിക്ക് 5ശതമാനം മാർക്കിളവ് ലഭിക്കും.
ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷി അപേക്ഷകർക്ക് 500 രൂപയുമാണ് പരീക്ഷാ ഫീസ്.

0 Comments