SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള അന്തർജില്ലാ സ്കൂൾ/ കോമ്പിനേഷൻ മാറ്റത്തിനുള്ള അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. റിസൾട്ട് ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കാം.
സെപ്റ്റംബർ 28ന് പ്രസിദ്ധീകരിച്ച വേക്കൻസി ലിസ്റ്റ് പ്രകാരം അപേക്ഷ നൽകിയവർക്കുള്ള അലോട്മെന്റ് ആണ് പ്രസിദ്ധീകരിച്ചത്.
ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ, സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും അലോട്മെന്റ് അനുവദിക്കും.
ജില്ലയ്ക്കകത്താ | മറ്റ് ജില്ലയിലേക്കോ സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേയ്ക്കോ മാറാനാണ് അവസരം.