പ്രധാന വാർത്തകൾ
കേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും

എൻജിനിയറിങ് ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിങ്: 1000ൽ അധികം ഒഴിവുകൾ

Sep 30, 2022 at 3:05 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് എൻജിനിയറിങ് ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. കേന്ദ്ര സർക്കാരിനു കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററും ചേർന്നാണ് അപ്രന്റീസ് തിരഞ്ഞെടുപ്പ് നടത്തുന്നത്. എൻജിനിയറിങ് ബിരുദം നേടി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ്  അവസരം.

\"\"


സ്റ്റൈപ്പന്റ്: കുറഞ്ഞത് 9,000 രൂപ ട്രെയിനങ്ങിനു ശേഷം കേന്ദ്ര സർക്കാർ നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്.
താല്പര്യമുള്ളവർ എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇമെയിൽ മുഖേന ലഭിച്ച രജിസ്‌ട്രേഷൻ കാർഡിന്റെ പ്രിന്റും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും മൂന്നു പകർപ്പുകളും ബയോഡാറ്റയുടെ മൂന്ന് പകർപ്പുകളും സഹിതം ഒക്ടോബർ 15ന് രാവിലെ 9.30ന് ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിൽ ഒക്ടോബർ 15ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

\"\"

രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാ ഫോം എസ് ഡി സെന്റർ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ നാഷണൽ വെബ്പോർട്ടൽ ആയ http://mhrd.nats.gov.in ൽ രജിസ്റ്റർ ചെയ്തവർ  അതിന്റെ പ്രിന്റൗട്ട് കൊണ്ടുവന്നാൽ മതി. അപേക്ഷാഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങൾക്കും http://sdcentre.org സന്ദർശിക്കുക. ഇന്റർവ്യൂ സ്ഥലം: ഗവൺമെന്റ് പോളിടെക്‌നിക് കോളേജ്, കളമശ്ശേരി. സമയം: 9.30 മുതൽ 5 വരെ. വിഭാഗം: എല്ലാ എൻജിനിയറിംഗ് ബ്രോഞ്ചുകളും. ഫോൺ: 0484 2556530, ഇമെയിൽ: sdckalamassery@gmail.com.പി.എൻ.എക്സ്. 4598/2022

ഇമെയിൽ: sdckalamassery@gmail.com.

\"\"

Follow us on

Related News

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർ

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർ

തിരുവനന്തപുരം:കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് നിലവിലെ കോടതി വിധി നടപ്പിലാക്കിയാൽ സംസ്ഥാനത്ത്...