SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: ഒക്ടോബർ 2മുതൽ നവംബർ ഒന്നുവരെയുള്ള തീവ്ര ലഹരി വിരുദ്ധ ക്യാമ്പയിനിൽ മുഴുവൻ വിദ്യാർത്ഥികളും
അധ്യാപകരും അനധ്യാപകരും അണിനിരക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും പരിപാടികൾ നടത്തുന്നതിന് നടപടി ഉണ്ടാകണം. ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. പരമാവധി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഗാന്ധി ജയന്തി ദിനത്തിലെ പരിപാടികൾക്ക് ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ഒക്ടോബർ രണ്ടിന് 10 മണിക്കുള്ള ഉദ്ഘാടന പരിപാടി എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തണം. വിദ്യാലയ സമിതികൾ മുൻകൈയെടുത്ത് പ്രചാരണ ബോർഡുകൾ സ്ഥാപിക്കണം.

ഒക്ടോബർ 6, 7 തീയതികളിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടികൾ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പിടിഎ,എം പി ടി എ, വികസന സമിതി തുടങ്ങിയവയുടെ നേതൃത്വത്തിൽ നടത്തണം.

ഒരു മാസക്കാലം സ്കൂൾതലത്തിൽ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കണം. വിദ്യാർഥികൾക്കിടയിൽ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം.

നവംബർ ഒന്നിന് വൈകിട്ട് 3:00 മണി മുതൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ ശൃംഖല വിജയിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങൾ മുൻകൂട്ടി തന്നെ നടപ്പാക്കണമെന്നും മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

- സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (CRPF) 9223 ഒഴിവുകൾ: അപേക്ഷ മാർച്ച് 27മുതൽ
- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം: അവസാന തീയതി നീട്ടി
- അവധിക്കാലത്തെ ഭക്ഷ്യധാന്യ വിതരണം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കൂടി വേണമെന്ന് കമ്മീഷൻ
- അംബേദ്കർ വിദ്യാനികേതനിൽ ഒന്നാം ക്ലാസ് പ്രവേശനം
- പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ
0 Comments