SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: ദുർഗ്ഗാഷ്ടമി ദിനമായ ഒക്ടോബർ 3ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും സർവകലാശാലാ പഠനവിഭാഗങ്ങൾക്കും അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അറിയിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ സ്കൂളുകൾക്കും ഒക്ടോബർ 3ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 4 മഹാനവമി, ഒക്ടോബർ 5 വിജയദശമി ദിവസങ്ങളിലും പൊതുഅവധിയാണ്. ശനി, ഞായർ അടക്കം തുടർച്ചയായി 5ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ലഭിക്കും. ഒക്ടോബർ 3ന് നൽകുന്ന അവധിക്ക് പകരം മറ്റൊരു ദിവസം പ്രവർത്തിദിനമാക്കാം.