SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ കീഴിൽ വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽ ട്രാൻസ്പോർട്ട് വഴി നടത്തുന്ന ഒരു വർഷത്തെ വിവിധ കോഴ്സുകളിലേക്കാണ് അവസരം. ഒക്ടോബർ 31വരെ അപേക്ഷ സമർപ്പിക്കാം.
കോഴ്സ് വിവരങ്ങൾ
🌐റെയിൽ ട്രാൻസ്പോർട്ട് ആൻഡ് മാനേജ്മെന്റ്, ഫീസ് -8000
🌐ട്രാൻസ്പോർട്ട് ഇക്കണോമിക്സ് ആൻഡ് മാനേജ്മെന്റ്, ഫീസ്-8000
🌐മൾട്ടി-മോഡൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഫീസ് -8000
🌐പോർട്ട് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, ഫീസ്- 10,000
അപേക്ഷാ യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദമോ മൂന്നുവർഷ എൻജിനീയറിങ് ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷ നൽകാം. സർക്കാർ ജീവനക്കാർക്കും സായുധസേനയിൽ സേവനം അനുഷ്ഠിച്ചവർക്കും പ്ലസ് ടുവും 3 വർഷത്തെ പ്രവർത്തി പരിചയവും മതിയാകും.
പരീക്ഷ
ഡൽഹി, മുംബൈ, ചെന്നൈ അടക്കമുള്ള രാജ്യത്തെ 8 കേന്ദ്രങ്ങളിലാണ് പരീക്ഷ.
പ്രോസ്പെക്ടസ്
200 രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് അയച്ചു പ്രോസ്പെക്ടസ് വാങ്ങാം.
Instituteof Rail Transport എന്ന പേരിലാണ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. ഡ്രാഫ്റ്റിൽ അപേക്ഷകരുടെ പേരും വിലാസവും കോഴ്സിന്റെ പേരും വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തണം.
മേൽവിലാസം
The Institute of Rail Transport, Room No.104, North Central Railway Project Unit
(NCRPU), Near IRWO Office, Shivaji Bridge, New Delhi- 110001;
PHONE: 011 23214362,
Email:edirt.1964@gmail..com
കൂടുതൽ വിവരങ്ങൾക്ക്
http://irt.indianrailways.gov.in സന്ദർശിക്കുക.