SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം ഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷയിൽ കൂടുതൽ അപേക്ഷകർ മലപ്പുറത്ത് എന്നാൽ അപേക്ഷയ്ക്കനുസരിച്ച് സീറ്റില്ല. 5366 പേരാണ് അപേക്ഷ നൽകിയത്. മലപ്പുറത്തുള്ളത് 1427 സീറ്റുകളാണ്.
സംസ്ഥാനത്ത് ആകെ വന്ന അപേക്ഷകളിൽ മൂന്നിലൊന്നും മലപ്പുറത്ത് നിന്നാണ് കോഴിക്കോട് ജില്ലയിൽ 2283 അപേക്ഷകരുണ്ട്. ഇവിടെ 1183 സീറ്റുകളാണുള്ളത്. പാലക്കാടാണ് ഇതുപോലെ സീറ്റ് കുറവുള്ള മറ്റൊരു ജില്ല. 2173 പേർ അപേക്ഷിച്ചിട്ടുണ്ട്. ഇവിടെയുള്ളത് 1179 സീറ്റുകളാണ്.
സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിൽ പെട്ടവർ രണ്ടു ദിവസത്തിനുള്ളിൽ സ്കൂളുകളിൽ പ്രവേശനം നേടണം. മെറിറ്റ്, സ്പോർട്സ് ക്വാട്ട എന്നിവയിലൂടെ പ്രവേശിച്ചവർക്ക് സ്കൂൾമാറ്റത്തിന് അപേക്ഷിക്കാം.