ന്യൂഡൽഹി: ഈ വർഷത്തെ NEET-PG കൗൺസിലിങ്ങിന്റെ ഒന്നാം റൗണ്ട് രജിസ്ട്രേഷൻ നടപടികൾ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി ഇന്ന് അവസാനിപ്പിക്കും. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എംസിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് (http://mcc.nic.in) സന്ദർശിച്ച് രജിസ്റ്റർ ചെയ്ത് കൗൺസിലിങ്ങിന്റെ ഒന്നാം റൗണ്ടിന് അപേക്ഷിക്കാം.
ഔദ്യോഗിക ഷെഡ്യൂൾ അനുസരിച്ച്, തിരഞ്ഞെടുക്കൽ പൂരിപ്പിക്കൽ, ലോക്കിങ് പ്രക്രിയ 2022 സെപ്റ്റംബർ 25ന് അവസാനിക്കും. ഈ മാസം 15 മുതലാണ് ഒന്നാം റൗണ്ട്ര ജിസ്ട്രേഷൻ ആരംഭിച്ചത്.