SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
കോട്ടയം: ബെംഗളൂരു ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായ കാരാപ്പുഴ പെരിയമന ബാബു ഗോവിന്ദിനാണ് ആദ്യം ഒരാഴ്ച മുന്‍പ് ഡോക്ടറേറ്റ് ലഭിക്കുന്നത്. ആന്ധ്ര യൂണിവേഴ്സിറ്റിയില്‍ നിന്ന് ജിയോളജി പഠിച്ചാണ് ബാബു ഗോവിന്ദ് ഡോക്ടറേറ്റ് നേടിയത്. കൃത്യം ഒരാഴ്ചയ്ക്കു ശേഷം ഭാര്യ രമ്യ നമ്പൂതിരിക്കും ഡോക്ടറേറ്റ് ലഭിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ശാസ്ത്രജ്ഞയാണ്. ധന്‍ബാദ് ഐഐടിയില്‍ നിന്നാണ് രമ്യ ഡോക്ടറേറ്റ് നേടിയത്. പെരിയമന കേശവന്‍ നമ്പൂതിരിയുടെയും ഡോ. ശ്രീദേവിയുടെയും മകനാണ് ബാബു ഗോവിന്ദ്. മൂവാറ്റുപുഴ കല്ലേലിമന നീലകണ്ഠന്‍ നമ്പൂതിരിയും പ്രഭ നമ്പൂതിരിയുമാണ് രമ്യയുടെ മാതാപിതാക്കള്‍.