SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: ഡിഎൽഎഡ്. കോഴ്‌സുകളുടെ സെമസ്റ്റർ അക്കാദമിക കലണ്ടർ പുന:ക്രമീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു. ഡിഎൽഎഡിന് പഠിക്കുന്ന കുട്ടികൾക്ക് മറ്റു ബിരുദ കോഴ്‌സുകൾക്ക് ചേരാൻ ടിസി. ലഭ്യമാക്കാനാണ് സെമസ്റ്റർ അക്കാദമിക കലണ്ടർ പുനക്രമീകരിക്കുന്നത്.
കോഴ്‌സിന് 100 പ്രവൃത്തി ദിനങ്ങൾ ഉൾപ്പെടുന്ന 4 സെമസ്റ്ററുകൾ ആണുള്ളത്. ഇതിൽ 100 ദിനങ്ങൾ ഇന്റേഷിപ്പിനായി നീക്കി വെച്ചിട്ടുണ്ട്.
നിലവിലെ നാലാമത്തെ സെമസ്റ്റർ ഡിഎൽഎഡ്. കോഴ്‌സിന് 45 ദിവസത്തെ ഇന്റേഷിപ്പാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പ്രസ്തുത സെമസ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി അക്കാദമിക കലണ്ടർ തയ്യാറാക്കി എല്ലാ ഐടിഇകള്‍ക്കും നൽകിയിട്ടുണ്ട്. ഇത്പ്രകാരം ജൂൺ ഒന്നിനാണ് നാലാം സെമസ്റ്റർ ആരംഭിച്ചത്. 45 ദിവസം കാലാവധിയുള്ള ഇന്റേൺഷിപ്പ് 30ന് അവസാനിപ്പിക്കണം. അതിനുശേഷം നടക്കാറുള്ള സെമസ്റ്ററാന്ത്യ പരീക്ഷകൾ നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമായി സ്ഥാപനങ്ങളിൽ തന്നെ നടത്തുന്നവയാണ്. തുടർന്നുള്ള ജില്ലാതല പരീക്ഷ ബോർഡ് സന്ദർശനം, പൊതു പരീക്ഷകൾ എന്നിവയെല്ലാം സെപ്തംബർ 30 ന് നാലാം സെമസ്റ്ററിലെ അധ്യാപക – വിദ്യാർത്ഥികൾക്ക് ടി.സി. നൽകിയതിന് ശേഷം നടത്താനാണ് നിർദേശം.