editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

എംടെക് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് പ്രൊഫൈലിലെ അപാകതകള്‍ പരിഹരിക്കാന്‍ അവസാന അവസരം

Published on : September 22 - 2022 | 9:05 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരുവനന്തപുരം: എംടെക് കോഴ്സിലേക്ക് പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ, ഗേറ്റ് സ്‌കോർ, മാർക്ക് എന്നിവ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനും അവസാന അവസരം. ഓപ്ഷൻ രജിസ്ട്രേഷൻ, ഡീലീഷൻ, റീ-അറേൻജ്മെന്റ് എന്നിവയ്ക്കാണ് അവസരം.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ http://admissions.dtekerala.gov.in എന്ന വെബ്സൈറ്റിൽ ‘M.Tech 2022’ എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

ഫോട്ടോ, ഒപ്പ് എന്നിവ ഉൾപ്പെടെ മുകളിൽ പറഞ്ഞ ഏതെങ്കിലും വിവരങ്ങളിൽ ന്യൂനതകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനായ് ‘application correction’ എന്ന മെനു ഉപയോഗിക്കാം.


അപേക്ഷാഫീസ് അടച്ചു ഇതുവരെയും ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്തവർക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും നേരത്തെ ചെയ്തവർക്ക് നിലവിലുള്ള ഓപ്ഷനുകളോടൊപ്പം പുതിയ ഓപ്ഷനുകൾ കൂട്ടി ചേർക്കുന്നതിനും നിലവിലുള്ളവ ക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും ഇതോടൊപ്പം അവസരം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷയിലെ പരാതികൾ പരിഹരിക്കുന്നതിനും മെമ്മോകൾ അപ്ലോഡ് ചെയ്യുന്നതിനും ഓപ്ഷൻ രജിസ്ട്രേഷനുമുള്ള അവസാന തീയതി സെപ്റ്റംബർ 26.

0 Comments

Related News