SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തേഞ്ഞിപ്പലം: യുജിസിയുടെ \’നാക്\’ ഗ്രേഡിങ്ങില്‍ എ പ്ലസ് നേട്ടം കൈവരിക്കാന്‍ പ്രയത്നിച്ച കാമ്പസ് സമൂഹത്തിന് നന്ദിയര്‍പ്പിച്ച് വൈസ് ചാന്‍സലര്‍ ഡോ.എം.കെ. ജയരാജ്. ആഭ്യന്തര ഗുണനിലവാര സമിതി സംഘടിപ്പിച്ച യോഗത്തില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും ജീവനക്കാരെയും വിസി അഭിനന്ദിച്ചു.
എല്ലാവരും ഒറ്റക്കെട്ടായി നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് മികച്ച ഗ്രേഡിലേക്ക് എത്തിച്ചത്. അടുത്ത ഗ്രേഡിങ് പരിശോധനയ്ക്കായി ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങാനും നാക് സമിതി നിര്‍ദേശിച്ച ന്യൂനതകള്‍ പരിഹരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എം.നാസര്‍, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, നാക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ക്രൈറ്റീരിയന്‍ സമിതി കണ്‍വീനര്‍മാരായ ഡോ. ബേബി ഷാരി, ഡോ. അബ്രഹാം ജോസഫ്, ഡോ. ടി. വസുമതി, ഡോ. സി.ഡി. രവികുമാര്‍, ഡോ. യഹ്യ തുടങ്ങിയവര്‍ പങ്കെടുത്തു.