SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
ന്യൂഡല്‍ഹി: 3 വ്യത്യസ്ത ഇന്റേണ്‍ഷിപ്പുകളാണ് ദേശീയ വനിതാ കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 5 വര്‍ഷത്തെ എല്‍എല്‍ബി കോഴ്സ് പഠിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍, 3 വര്‍ഷ കോഴ്സ് പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ആദ്യ സ്കീം. ഒരു മാസത്തെ ഇന്‍റേണ്‍ഷിപാണുള്ളത്. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നിവ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് സ്റ്റൈപ്പന്‍ഡില്ല.

എല്‍എല്‍എം, എംഫില്‍, പിഎച്ച്ഡി ഗവേഷകര്‍, 3 വര്‍ഷത്തെ എല്‍എല്‍ബി കോഴ്സ് പഠിക്കുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍, ബിഎ, ബിബിഎ, എല്‍എല്‍ബി, ബിഎസ്‌സി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ജെന്‍ഡര്‍ ഇഷ്യു, വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നിവ പഠിക്കുന്നവര്‍ക്കും രണ്ടാമത്തെ സ്കീമിന് അപേക്ഷിക്കാം. പ്രതിമാസ സ്റ്റൈപ്പന്‍ഡായി 10000 രൂപ ലഭിക്കും. ഇന്‍റേണ്‍ഷിപ് 60 ദിവസമാണ്.

മൂന്നാമത്തെ സ്കീമിനു കീഴിൽ രണ്ടാം വർഷ എംഎസ്‌സി. സൈക്കോളജി, എംഎ സൈക്കോളജി എന്നിവ പഠിക്കുന്ന രണ്ടാംവർഷ വിദ്യാർഥികൾക്കാണ് അവസരം. 60 ദിവസമാണ് ഇന്റേൺഷിപ്പ്. 10,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. വിശദമായ വിവരങ്ങള്‍ക്ക്: http://ncw.nic.in സന്ദര്‍ശിക്കുക.
