പ്രധാന വാർത്തകൾ
പ്ലസ് ‌വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ നാളെ മുതൽക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു

എനര്‍ജി സയന്‍സ് ആന്റ് ടെക്‌നോളജി, നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി, അഡ്വാന്‍സ്ഡ് പോളിമെറിക് മെറ്റീരിയല്‍സ്: എം.ടെക് സ്‌പോട്ട് അഡ്മിഷന്‍ 22ന്

Sep 20, 2022 at 11:59 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കോട്ടയം:എംജി സർവകലാസാലയിൽ എം.ടെക് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 22ന് രാവിലെ 10 മുതല്‍ നടക്കും. എനര്‍ജി സയന്‍സ് ആന്റ് ടെക്‌നോളജി, നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി, പുതിയതായി ആരംഭിച്ച അഡ്വാന്‍സ്ഡ് പോളിമെറിക് മെറ്റീരിയല്‍സ് എന്നിവയാണ് കോഴ്‌സുകൾ.
സിയറ്റ് ടയേഴ്‌സ്, അപ്പോളോ ടയേഴ്‌സ്, എം.ആര്‍.ഫ്, തുടങ്ങിയ മുന്‍നിര വ്യവാസായ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ മേഖലയിലെയും നാനോസയന്‍സ് ആന്റ് ടെക്‌നോളജി രംഗത്തെയും പ്രമുഖ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് ഈ കോഴ്‌സുകള്‍ നടത്തുന്നത്.

\"\"


വിദേശ വ്യവസായ സ്ഥാപനങ്ങളും സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള സംയുക്ത പ്രോഗ്രാമുകളുടെ സാധ്യതകളും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താനാകും. സര്വകലാശാലയിലെ പ്ലേസ്‌മെന്റ് സെല്‍ മുഖേന രാജ്യത്തെയും വിദേശത്തെയും വ്യവസായ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും പ്ലേസ്‌മെന്റിനും അവസരമുണ്ട്.

\"\"


മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തിന് പുറത്ത് ഫെലോഷിപ്പോടെ ഒരു വര്‍ഷത്തെ ഇന്റര്‍നാഷണല്‍ പ്രോജക്ട്, താത്പര്യമനുസരിച്ച് ഗവവേഷണ-വ്യവസായ പ്രോജക്ടുകള്‍ തിരഞ്ഞെടുക്കാനും കോഴ്‌സിനു ശേഷം പ്രമുഖ വ്യവസായ സ്ഥാപനങ്ങളില്‍ ജോലി നേടാനുമുള്ള അവസരം,ഗവേഷണ പ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ പി.എച്ച്.ഡി റിക്രൂട്ട്മമെന്റ് തുടങ്ങിയവയും സവിശേഷതകളാണ്.
നാലു സെമസ്റ്ററുകളായി രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന്റെ ആദ്യ രണ്ടു സെമസ്റ്ററുകള്‍ റെഗുലര്‍ ക്ലാസുകളും മിനി പ്രോജക്ടുകള്‍ ഉള്‍പ്പെടുന്ന ലാബോറട്ടറി വര്‍ക്കുകളും മൂന്ന്, നാല് സെമസ്റ്ററുകള്‍ സ്‌കോളര്‍ഷിപ്പോടെയുള്ള ഗവേഷണ പ്രോജക്ടുമാണ്.

\"\"

കെമിക്കല്‍/ പോളിമെര്‍ എന്‍ജിനീയറിംഗ്, റബര്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എന്‍ജിനീറിംഗ്, നാനോ ടെക്‌നോളജി എന്നിവയില്‍ ഏതിലെങ്കിലും ബിഇ അല്ലെങ്കില്‍ ബി.ടെക്. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, പോളിമെര്‍, നാനോ സയന്‍സ് ആന്റ് ടെക്‌നോളജി ഇവയില് ഏതിലെങ്കിലും എം.എസ്.സി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ഫോണ്‍ : എം.ടെക്. എനര്‍ജി സയന്‍സ് ആന്റ് ടെക്‌നോളജി – 9633272411, 7736997254.
എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി – 8281915276, 9447591082.
എം.ടെക് അഡ്വാന്‍സ്ഡ് പോളിമെറിക് മെറ്റീരിയല്‍സ് – 9447712540

\"\"

Follow us on

Related News