പ്രധാന വാർത്തകൾ
കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനംരാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

സാമൂഹികനീതി വകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Sep 20, 2022 at 9:11 pm

Follow us on

തിരുവനന്തപുരം: ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹികനീതി വകുപ്പ് നല്‍കുന്ന അവാര്‍ഡ് ആണിത്.

\"\"

ഭിന്നശേഷി മേഖലയില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാരന്‍, തൊഴില്‍ ദായകര്‍, എന്‍ജിഒ, മാതൃക വ്യക്തി, സര്‍ഗാത്മക കഴിവുള്ള കുട്ടി, കായിക താരം, ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍, തദ്ദേശ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, എന്‍ജിഒകള്‍ നടത്തിവരുന്ന പുനരധിവാസ കേന്ദ്രങ്ങള്‍, സാമൂഹ്യനീതി വകുപ്പിലെ മികച്ച ഭിന്നശേഷി സ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം, ഭിന്നശേഷി സൗഹൃദ വെബ്സൈറ്റ്, ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍, ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ സഹായകമാകുന്ന പുതിയ പദ്ധതികള്‍, ഗവേഷണങ്ങള്‍, സംരംഭങ്ങള്‍ തുടങ്ങിയ 20 വിഭാഗങ്ങളിലേക്ക് നോമിനേഷന്‍ സമര്‍പ്പിക്കാം.

\"\"

അവസാന തീയതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് swdkerala@gmail.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ഫോണ്‍ 0468 2325168.

Follow us on

Related News