പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

എം.എഡ്. പ്രവേശനം, മാര്‍ക്ക് ലിസ്റ്റ് വിതരണം, പരീക്ഷാഫലം, പരീക്ഷാഅപേക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Sep 19, 2022 at 5:17 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, കേരളാ പി.എസ്.സി. നടത്തുന്ന യൂണിഫോം സേനകളിലേക്കുള്ള കായികക്ഷമതാ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. യൂണിഫോം സേനകളില്‍ നിയമനത്തിനുള്ള മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍ 0494 2405540, 9388498696, 7736264241.

\"\"

എംഎഡ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠന വിഭാഗത്തില്‍ ഒഴിവുള്ള എം.എഡ്. സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 20-ന് രാവിലെ 10.30-ന് മുമ്പായി പഠനവിഭാഗത്തില്‍ ഹാജരാകണം. സംവരണ വിഭാഗങ്ങളിലുള്ള ഒഴിവുകളുടെ വിശദവിവരങ്ങള്‍ പഠനവിഭാഗം വെബ്‌സൈറ്റില്‍.

\"\"

കോണ്‍ടാക്ട് ക്ലാസ് എസ്.ഡി.ഇ. 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഹിന്ദി, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം ജനറല്‍ വിദ്യാര്‍ത്ഥികളുടെ രണ്ടാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസ്സുകള്‍ ഓണ്‍ലൈനായി നല്‍കി വരുന്നു. ക്ലാസുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ 0494 2407494 എന്ന നമ്പറില്‍ ബന്ധപ്പെടുക.  

മാര്‍ക്ക് ലിസ്റ്റ് വിതരണം
എം.എ. സോഷ്യോളജി ഒന്നാം വര്‍ഷ മെയ് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് മെയിന്‍ സെന്ററുകളില്‍ ലഭ്യമാണ്.    

പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"

പരീക്ഷാ അപേക്ഷ
ഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2022 പരീക്ഷക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.  

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
20-ന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ തുടങ്ങുന്ന നാലാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തൃശൂര്‍, അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലേക്ക് മാറ്റി.

\"\"

Follow us on

Related News