SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ കേരള വനഗവേഷണ സ്ഥാപനത്തിൽ കൺസൾട്ടന്റ് (ടെക്‌നിക്കൽ-നഴ്‌സിറി/ക്യു.പി.എം മാനേജ്‌മെന്റ്) ഒഴിവിലേക്ക് അപേക്ഷിക്കാം. ബോട്ടണി/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും ഔഷധ സസ്യങ്ങളിലെ നഴ്‌സറി/ അഗ്രോടെക്‌നിക്‌സ്/ ക്യു.പി.എം. മാനേജ്‌മെന്റ് എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ ഗവേഷണ പരിചയവുമാണ് അടിസ്ഥാന യോഗ്യത.👇🏻
ഒരു വർഷത്തെ കരാർ നിയമനത്തിൽ പ്രതിമാസം 40,000 രൂപ ഫെല്ലോഷിപ്പായി ലഭിക്കും. 2022 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.