പ്രധാന വാർത്തകൾ
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടി

സേ പരീക്ഷ വിജയിച്ചവർക്ക് ബിരുദ പ്രവേശനം, ബിഎ, ബിഎഫ്എ പരീക്ഷകൾ, പ്രോജക്ട് അസിസ്റ്റന്റ് നിയമനം: സംസ്‌കൃത സർവകലാശാല വാർത്തകൾ

Sep 16, 2022 at 4:04 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ താളിയോലഗ്രന്ഥങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി രണ്ട് പ്രോജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവുകളുണ്ട്.  സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഗ്രന്ഥാ സ്ക്രിപ്റ്റിലുളള പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്. പ്രതിമാസ ശമ്പളം  20,000/- രൂപയാണ്. 👇🏻👇🏻

പ്രായം 2022 ജനുവരി ഒന്നിന് 45 വയസിൽ കൂടുവാൻ പാടില്ല. താത്പര്യമുളളവർ സെപ്റ്റംബർ 23ന് രാവിലെ പത്തിന് കാലടിയിലുളള സർവകലാശാല ആസ്ഥാനത്ത് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:7907947878.

\"\"

സേ പരീക്ഷ വിജയിച്ചവർക്ക് ബിരുദ പ്രവേശനം
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കീഴിലുളള കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും വിവിധ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് സേ പരീക്ഷ വിജയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/പ്രീഡിഗ്രി/വൊക്കേഷണൽ ഹയർ സെക്കന്ററി അഥവ തത്തുല്യ യോഗ്യത (രണ്ട് വർഷം) നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 2022 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടരുത്.  സർവകലാശാല വാർത്തകൾ വെബ്സൈറ്റ് (http://ssus.ac.in) വഴി ഓൺലൈനായി അപേക്ഷിക്കണം.👇🏻 

\"\"

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20.  ഓൺലൈൻ അപേക്ഷയുടെ ഹാ‍ർഡ് കോപ്പിയും മാർക്ക് ലിസ്റ്റ് അടക്കമുളള നിർദ്ദിഷ്ട രേഖകളുടെ പകർപ്പും അപേക്ഷ ഫീസായ 50/-രൂപ(എസ്. സി./എസ്. ടി. വിദ്യാർത്ഥികൾക്ക് 10/-രൂപ) ഓൺലൈനായി അടച്ചതിന്റെ രസീതും സഹിതം അതാത് പ്രാദേശിക ക്യാമ്പസ് ഡയറക്ടമാർ/കാലടി മുഖ്യക്യാമ്പസിലെ അതാത് വകുപ്പ് മേധാവികൾ എന്നിവർക്ക് സെപ്റ്റംബർ 22ന് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്പെക്ടസിൽ ലഭ്യമാണ്.

\"\"

ബിഎ/ബിഎഫ്എ. പരീക്ഷകൾ
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി. എ. /ബി. എഫ്. എ., ഏഴാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷകൾക്ക് അപേക്ഷിക്കാനുളള അവസാന തീയതി സെപ്റ്റംബർ 20. പിഴയോടെ സെപ്റ്റംബർ 23വരെയും സൂപ്പർ ഫൈനോടെ സെപ്റ്റംബർ 26 വരെയും അപേക്ഷിക്കാം.

\"\"

Follow us on

Related News