പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

കോളേജ് പ്രവേശന നടപടികൾ മുതൽ സർട്ടിഫിക്കേറ്റ് ഡൗൺലോഡിങ് വരെ ഇനി എളുപ്പത്തിൽ: \’കെ റീപ്‌\’ വരുന്നു

Sep 15, 2022 at 11:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

തിരുവനന്തപുരം • കേരളത്തിലെ സർവകലാശാലകൾ, കോളജുകൾ, ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ ഭരണ -അക്കാദമിക് കാര്യങ്ങൾ ഇനി K-REAP നുകീഴിൽ. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ മുഴുവൻ കാര്യങ്ങളും ഇനി കേരള റിസോഴ്സ് ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ റീപ്) എന്ന സമഗ്ര സോഫ് വെയർ ഏകോപിപ്പിക്കും.

\"\"

സർവകലാശാലകളിൽ നിന്നും കോളജുകളിൽ നിന്നും മറ്റു അനുബന്ധ ഓഫീസുകളിൽ നിന്നും വിദ്യാർഥികൾക്കു ലഭിക്കേണ്ട എല്ലാ സേവന
ങ്ങളും K-REAP വഴി ലഭ്യമാകും. നിലവിൽ ഓരോ കോളേജിലും സർവകലാശാലയിലും സ്വന്തം നിലയിൽ സോഫ്റ്റ്‌വെയർ സംവിധാനം ഉണ്ടെങ്കിലും സംസ്ഥാന തലത്തിൽ പരസ്പര ബന്ധമില്ല. ഇതിൽ നിന്ന് വേറിട്ടാണ് കെ റീപ്പിന്റെ പ്രവർത്തനം. ഒരു വിദ്യാർത്തിയുടെ പ്രവേശനം മുതൽ കോഴ്സ് റജിസ്ട്രേഷൻ, പഠനത്തിന്റെ പുരോഗതി, വിദ്യാർഥിയുടെ മികവ് വിലയിരുത്തൽ, പരീക്ഷ വിവരങ്ങൾ, മൂല്യനിർണയം, പരീക്ഷാഫലം, ക്രെഡിറ്റ് സമ്പാദനവും കൈമാറ്റവും, സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള അക്കാദമിക് കാര്യങ്ങൾ എല്ലാം ഈസോഫ്റ്റ് വെയർ വഴി ലഭ്യമാക്കും.

\"\"


കോഴ്സ് സംബന്ധിച്ച വിവരങ്ങൾ, ടൈംടേബിൾ, ഹാജർ, പഠന സാമഗ്രികൾ, ഇന്റേണൽ മാർക്ക്, ക്രെഡിറ്റ് എന്നിവയെല്ലാം വിദ്യാർഥിക്കു പോർട്ടലിൽ നിന്ന് അറിയാം.ഗ്രേഡ് കാർഡും ഡിഗ്രി സർട്ടിഫിക്കറ്റും നേരിട്ടു ഡൗൺലോഡ് ചെയ്യാം. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ അപേക്ഷിച്ചാൽ ഉടൻ സർട്ടിഫിക്കറ്റ് ഡിജിറ്റൽ ആയി പോർട്ടലിൽ ലഭ്യമാകും.

\"\"

അധ്യാപകർക്കു ജോലിയുടെ ഭാഗമായുള്ള എല്ലാ കാര്യങ്ങളും ടീച്ചർ പോർട്ടൽ വഴിലഭിക്കും. പുറമേ ഭരണപരമായ കാര്യങ്ങളും ഇതിന്റെ ഭാഗമാകും. കെ റീപ് നടപ്പാക്കുന്നതിനു മേൽനോട്ടം വഹിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മെംബർ സെക്രട്ടറിയായി സമിതി രൂപീകരിച്ചിട്ടുണ്ട്. സർവകലാശാലകളിലെ ഐടി വിദഗ്ധർ അംഗങ്ങളാണ്. കഴിഞ്ഞ ദിവസം സമിതി യോഗം ചേർന്നിരുന്നു.

\"\"

Follow us on

Related News