SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്നലെ പൂർത്തിയായി. ഭൂരിഭാഗം വിദ്യാർത്ഥികളും പ്രവേശനം നേടി. സപ്ലിമെന്ററി അലോട്മെന്റിന് ശേഷമുള്ള സ്കൂൾ തല വേക്കൻസി ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. ഈ നോട്ടിഫിക്കേഷൻ അനുസരിച്ച് വിദ്യാർത്ഥികൾക്ക് സ്കൂൾ/ കോമ്പിനേഷൻ മാറ്റത്തിനു അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയവർക്കാണ് അവസരം.
മെറിറ്റിൽ പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ
മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേയ്ക്കൊ കാൻഡിഡേറ്റ്
ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓൺലൈനായി
അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനെ സംബന്ധിച്ചുള്ള വിശദ നിർദ്ദേശങ്ങൾ 2022 സെപ്റ്റംബർ 15ന് പ്രസിദ്ധീകരിക്കുന്നതാണ്. സ്കൂൾ കോമ്പിനേഷൻ ട്രൻസ്ഫറിനു ശേഷം അപേക്ഷിച്ചിട്ടും അലോട്ട്മെന്റ്
ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി ഉണ്ടാകും.