SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: കേരള എൻജിനീയറിങ്
പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും.ഓപ്ഷൻ രജിസ്‌ട്രേഷൻ ഇന്നലെ ആരംഭിക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും ഇന്നലെ ആരംഭിക്കാനായില്ല. ട്രയൽ അലോട്ട്മെന്റ് വേഗം പൂർത്തിയാക്കി ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 24നകം പ്രസിദ്ധീകരിക്കാണ് ശ്രമം. ഓപ്ഷൻ സമർപ്പണത്തിന് 19വരെ സമയംനൽകുമെന്നാണ് സൂചന. തീയതികളുടെ കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമാകും. 77,005 പേരാണ് കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ പങ്കെടുത്തത്.
ഇതിൽ 58,570 പേർ യോഗ്യത നേടുകയും പ്ലസ് ടു മാർക്ക് സമർപ്പിച്ച് 50,858 പേർ റാങ്ക്
പട്ടികയിൽ സ്ഥാനം നേടുകയും ചെയ്തു.
റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് മാത്രമേ
പ്രവേശന നടപടികളിൽ പങ്കെടുക്കാനാകൂ.
സ്വാശ്രയ എൻജിനീയറിങ് മാനേജ്മെന്റ്
അസോസിയേഷനുമായി 50:50 അനുപാതത്തിൽ സീറ്റ് പങ്കിടാൻ സർക്കാർ
കരാറിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ
ഫീസ് നിരക്ക് തന്നെയാണ് ഈ വർഷവും.
ആർക്കിടെക്ചർ, ഫാർമസി കോഴ്
സുകളിലേക്കുള്ള പ്രവേശന നടപടികൾ
ഇത്തവണ എൻജിനീയറിങ്
പ്രവേശനത്തോടൊപ്പം ഉണ്ടാകില്ല.