SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
കാലടി: സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക സഹായത്തോടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് അവസരം. സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് 2.30ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
സംസ്കൃതം വേദാന്തം വിഷയത്തിൽ 55% മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദവും യു. ജി. സി. നെറ്റ് യോഗ്യതയും നേടി, ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുളള, പുരാതനലിപികളിൽ പരിജ്ഞാനമുളളവർക്ക് വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുളളവർ വിശദമായ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് http://ssus.ac.in , 9495208276.