SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 10 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. അലോട്മെന്റ് ലഭിച്ചവർ അതത് സ്കൂളുകളിൽ നേരിട്ടത്തി പ്രവേശനം നേടണം. 13ന് വൈകിട്ട് 5വരെ മാത്രമാണ് ആദ്യത്തെ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനത്തിന് അനുവദിച്ച സമയം. സപ്ലിമെൻററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 54,303 സീറ്റുകളിലെ പ്രവേശനത്തിനായി ലഭിച്ച 73350 അപേക്ഷകളിൽ 72,808 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. അലോട്ട്മെൻറ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ
അഡ്മിഷൻ ഗേറ്റ് വേ ആയ http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission എന്ന ലിങ്കിലൂടെ ലഭ്യമാകും.
ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ ലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ
Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ
അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം എത്തി പ്രവേശനം നേടണം.
സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള സ്കൂൾ തല വേക്കൻസി സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനായി 2022 സെപ്തംബർ 15 ന് പ്രസിദ്ധീകരിക്കുന്നതാണ്. ഇതുവരെ
ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫറിന്
അപേക്ഷിക്കാവുന്നതാണ്. പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേയ്ക്കൊ കാൻഡിഡേറ്റ്
ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓൺലൈനായി
അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനെ സംബന്ധിച്ചുള്ള വിശദ നിർദ്ദേശങ്ങൾ 2022 സെപ്റ്റംബർ 15ന് പ്രസിദ്ധീകരിക്കുന്നതാണ്.
സ്കൂൾ കോമ്പിനേഷൻ ട്രൻസ്ഫറിനു ശേഷം അപേക്ഷിച്ചിട്ടും അലോട്ട്മെന്റ്
ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി ഉണ്ടാകും.