പ്രധാന വാർത്തകൾ
ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്

പ്ലസ് ടു കഴിഞ്ഞവർക്ക് ആർമി ടെക്നിക്കൽ എൻട്രി: അപേക്ഷ സെപ്റ്റംബർ 21വരെ

Sep 12, 2022 at 3:43 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

ന്യൂഡൽഹി: മികച്ച മാർക്കോടെ പ്ലസ് ടു പാസായവർക്ക് ആർമി പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീമിൽ മികച്ച അവസരം. ആകെ 90 ഒഴിവുകളാണ് ഉള്ളത്. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. 5 വർഷമാണ് പരിശീലന കാലയളവ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനത്തിന് ശേഷം ലഫ്റ്റ്നന്റ് റാങ്കിൽ നിയമനവും ലഭിക്കും.

\"\"


അപേക്ഷ സെപ്റ്റംബർ 21 വരെ സമർപ്പിക്കാം. http://joinindianarmy.nic.in വഴി അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി,മാത്‍സ് വിഷയങ്ങൾ പഠിച്ച് 60ശതമാനം മാർക്കോടെ പ്ലസ് ടു /അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജെഇഇ മെയിൻ 2022 പരീക്ഷ എഴുതിയവരാകണം. 2003 ജൂലൈ 2ന് മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്.

\"\"


അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും. രണ്ടുഘട്ടങ്ങളായി 5 ദിവസം നീണ്ടുനിൽക്കുന്നതാണ് അഭിമൂഖം.
സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ്
എന്നിവയ്ക്കും വൈദ്യപരിശോധനയ്ക്കും ശേഷമാണ് തിരഞ്ഞെടുപ്പ്.

\"\"

Follow us on

Related News