editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ ഉടൻ: ഈ വർഷത്തെ പ്രവേശനം പൂർത്തിയാകുന്നുതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയില്‍ ഒഴിവുകള്‍കെടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരംഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ബിരുദ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശനം ഒക്ടോബർ 6വരെഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌ വൈഫറി കോഴ്‌സ്: അന്തിമ റാങ്ക്പട്ടിക ഒക്ടോബർ 15ന്അഗ്നിവീര്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് പങ്കെടുത്തത് 1228 യുവാക്കള്‍വിരമിച്ചവർക്കായി സ്‌റ്റെനോഗ്രാഫർ, അക്കൗണ്ട്‌സ് അസിസ്റ്റന്റ് നിയമനം: അപേക്ഷ ഒക്ടോബർ 17വരെപ്ലസ് ടു, ബിരുദം കഴിഞ്ഞവർക്ക് ഏവിയേഷൻ കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാംസംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ കോട്ടയത്ത്ഇനി ബോർഡിലെഴുതി മെനക്കെടേണ്ട, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്താൽ ബോർഡിൽ അക്ഷരങ്ങൾ തെളിയും: കൈറ്റ് ബോർഡ് വന്നു

സംസ്ഥാനത്തെ സ്കൂളുകളിൽ മലയാളം വായിക്കാൻ അറിയാത്ത വിദ്യാർത്ഥികളും: മൂന്നാം ക്ലാസിൽ 56 ശതമാനം കുട്ടികൾക്കും മലയാളം അറിയില്ല

Published on : September 11 - 2022 | 6:03 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

ന്യൂഡൽഹി: കേരളത്തിലെ സ്കൂളുകളിൽ ശരിയായ രീതിയിൽ മലയാളം വായിക്കാൻ അറിയാത്ത വിദ്യാർത്ഥികൾ ഉണ്ടെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ സർവേ റിപ്പോർട്ട്. സ്കൂളുകളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘നിപുൺമിഷൻ’ പദ്ധതിയുടെ ഭാഗമായി എൻസിഇആർടിയും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയവുമാണ് സർവേ നടത്തിയത്. കേരളത്തിൽ 104 സ്കൂളുകളിലെ ആയിരത്തിലേറെ വിദ്യാർഥികളാണ് സർവേയുടെ ഭാഗമായത്.

സംസ്ഥാനത്തെ മൂന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽ 56 ശതമാനം കുട്ടികൾക്കും
ശരിയായ രീതിയിൽ മലയാളം വായിക്കാനും എഴുതാനും കഴിയുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിന്‌ പുറമെ
ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര
സംസ്ഥാനങ്ങളിലും സ്കൂൾ വിദ്യാർഥികൾക്ക്
സ്വന്തം ഭാഷാ പ്രാവീണ്യം കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 10,000 സ്കൂളുകളിലെ മൂന്നാം ക്ലാസുകളിലെ 86,000ത്തോളം വിദ്യാർഥികളാണ് സർവേയിൽ പങ്കെടുത്തത്.


കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ 16 ശതമാനം പേർ മാത്രമാണ് മലയാളത്തിൽ
മികച്ച പ്രകടനം കാഴ്ചവച്ചത്. 56 ശതമാനം വിദ്യാർഥികൾക്കും മലയാളം ശരിയായി വായിക്കനോ മനസിലാക്കാനോ സാധിക്കുന്നില്ല. 28 ശതമാനം
വിദ്യാർഥികളുടെ പ്രകടനം ശരാശരിയാണ്.

0 Comments

Related News